അജിത് വീണ്ടും കാക്കിയണിയുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് അജിത് പൊലീസ് വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ സാള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിലായിരിക്കില്ല അജിത്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അജിത് കാക്കിയണിഞ്ഞ സിനിമകള്‍ വൻ ഹിറ്റായിട്ടുണ്ട്. മങ്കാത്തയും യെന്നൈ അറിന്ധാലുമൊക്കെ അജിത് പൊലീസ് ഓഫീസര്‍ വേഷത്തില്‍ എത്തി വിസ്‍മയിപ്പിച്ച ചിത്രങ്ങളാണ്. അതിനാല്‍ അജിത് വീണ്ടും പൊലീസ് വേഷത്തിലെത്തുന്നുവെന്ന്  അറിയുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. അതേസമയം രജനികാന്തും പുതിയ സിനിമയില്‍ പൊലീസ് ഓഫീസറായിട്ടാണ് അഭിനയിക്കുന്നത്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിലാണ് രജനികാന്ത് കാക്കിയണിയുന്നത്.