മിഴ് താരം അജിത്തിന്റെ പുതിയ ചിത്രമായ'വലിമൈ'ക്കായി കാത്തിരിക്കുകയാണ് ആരാധകർ. കൊവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന ചിത്രീകരണം വീണ്ടും പുനഃരാരംഭിച്ചിരുന്നു. ഇപ്പോഴിതാ ഷൂട്ടിം​ഗിനിടെ അജിത്തിന് പരിക്ക് പറ്റിയെന്നാണ് പുറത്തുവരുന്ന വിവരം.'പിങ്ക് വില്ല'യാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 

സ്റ്റണ്ട് ചിത്രീകരണത്തിനിടെ താരത്തിന് പരിക്ക് പറ്റിയതായാണ് വിവരം. ഹൈദരാബാദിൽ നടക്കുന്ന ചിത്രീകരണം ഒരു മാസത്തേക്ക് കൂടി നീട്ടിയതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഫെ​ബ്രുവരിയിലും ഇതേ ചിത്രത്തിന്റെ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ താരം അപകടത്തിൽ പെട്ടിരുന്നു. 

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘വലിമൈ' ജനുവരിയിലായിരുന്നു ചിത്രീകരണത്തിലേയ്ക്ക് കടന്നത്. ‘നേർകൊണ്ട പാർവൈ' എന്ന ചിത്രത്തിനുശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ബോണി കപൂറാണ്.
2016ൽ പുറത്തു വന്ന 'പിങ്ക്' എന്ന ഹിന്ദി സിനിമയുടെ റീ-മേക് ആണ് 'വാലിമൈ'. ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം എന്നിവരാണ് മറ്റഭിനേതാക്കൾ.