തമിഴകത്തിന്റെ തല, അജിത്ത് നായകനായി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് വലിമൈ എന്ന സിനിമയിലാണ്. ഏറെക്കാലത്തിനു ശേഷം അജിത്ത് പൊലീസ് ഉദ്യോഗസ്ഥനായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് വലിമൈ. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അതേസമയം അജിത്തിനെ നായകനാക്കി താൻ സിനിമ എടുക്കുന്നുവെന്ന വാര്‍ത്തയ്‍ക്ക് എതിരെ പ്രതികരണവുമായി സംവിധായകൻ കെ എസ് രവികുമാര്‍ രംഗത്ത് എത്തി. അത്തരം വാര്‍ത്തകള്‍ ശരിയല്ലെന്നുതന്നെയാണ് കെ എസ് രവികുമാര്‍ വ്യക്തമാക്കുന്നത്.


അജിത്തിനെ നായകനാക്കി കെ എസ് രവികുമാര്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന് വാര്‍ത്ത വന്നത് ആരാധകരെ ആകാംക്ഷയിലാക്കിയിരുന്നു. വീണ്ടും ഹിറ്റാകുമെന്നും ആരാധകര്‍ കരുതി. എന്നാല്‍ വാര്‍ത്ത ശരിയല്ലെന്ന് കെ എസ് രവികുമാര്‍ വ്യക്തമാക്കുന്നു. അജിത് കുമാറിനെ നായകനാക്കി താൻ സിനിമ ചെയ്യുന്നുവെന്ന് സാമൂഹ്യമാധ്യമത്തില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. അത് വിശ്വസിക്കരുത്- കെ എസ് രവികുമാര്‍ പറയുന്നു. നേരത്തെ വില്ലൻ, വരലരു എന്നീ ചിത്രങ്ങള്‍ അജിത്തിനെ നായകനാക്കി കെ എസ് രവികുമാര്‍ സംവിധാനം ചെയ്‍തിട്ടുണ്ട്.