അജിത്ത് നായകനാകുന്ന വലിമൈ ഹിന്ദിയിലും റിലീസ് ചെയ്യും.

തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള തല അജിത്തിന്റെ പുതിയ സിനിമയാണ് വലിമൈ. ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത.

Add Asianetnews as a Preferred SourcegooglePreferred

അജിത്ത് ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറായിട്ടാണ് അഭിനയിക്കുന്നത്. ആക്ഷൻ ത്രില്ലറാകും ചിത്രം. ആരാധകര്‍ സിനിമ വലിയ വിജയമാകുമെന്നാണ് കരുതുന്നത്. ആക്ഷൻ ത്രില്ലറായിരിക്കുമ്പോള്‍ തന്നെ ഒരു കുടുംബചിത്രവുമായിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ പ്രമേയം എന്തെന്ന് വ്യക്തമായിട്ടില്ല. ഹിന്ദി ആരാധകരെ മുന്നില്‍കണ്ട് ചിത്രത്തിന്റെ സംഭാഷണവും ഗാനങ്ങളും മാറ്റി എഴുതിപിക്കും. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. ഹിന്ദിയിലും ആരാധകരുള്ള നടിയാണ് ഹുമ ഖുറേഷി. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്തായാലും ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപിലാണ് ആരാധകര്‍.