മലയാളത്തിന്റെ യുവ നടൻമാരില്‍ ശ്രദ്ധേയനാണ് അജു വര്‍ഗീസ്. ചെറിയ വേഷങ്ങളില്‍ തുടങ്ങി നായകനായി വരെ എത്തിയ നടൻ. അജു വര്‍ഗീസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അജു ഷെയര്‍ ചെയ്‍ത പഴയൊരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. ഹോസ്റ്റല്‍ കാലത്തെ ഫോട്ടോ എന്നു പറഞ്ഞാണ് അജു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഹോസ്റ്റല്‍ കാലത്തെ, 2013ലെ ഫോട്ടോ എന്നാണ് എഴുതിയിരിക്കുന്നത്. മദ്രാസിലെ ഹോസ്റ്ററിലെ ഫോട്ടോയാണ്. നിരവധി പേരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. അന്നേ ഉയരത്തില്‍ എത്തുമെന്ന് കരുതിയിരുന്നോ എന്ന് ഒരാള്‍ ചോദിക്കുന്നു. കൂടെയുള്ളയാളാണ് അന്ന് കാണാൻ സുന്ദരൻ എന്ന് മറ്റൊരാള്‍ എഴുതിയിരിക്കുന്നു.