അജു വര്‍ഗീസ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിയ ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1962. അരുണ്‍ ചന്തുവാണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന്റെ ഫോട്ടോകള്‍ അജു വര്‍ഗീസ് ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ അജു വര്‍ഗീസിന്റെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. അജു വര്‍ഗീസ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള റിവ്യുവിന്റെ ഫോട്ടോയാണ് ഇത്.

സിനിമയെ കുറിച്ച് കമന്റുകളെല്ലാം റിവ്യു ആയി ഇട്ടിരിക്കുകയാണ് അജു വര്‍ഗീസ്. സിനിമയെ കുറിച്ചുള്ള നല്ല വാക്കുകളും മോശം വാക്കുകളും എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.  ഗണേഷ് കുമാറും ഒരു പ്രധാന കഥാപാത്രമായി സിനിമിയില്‍ എത്തുന്നു. അജു വര്‍ഗീസിന്റെ അഭിനയം മികച്ചതാണ് എന്നാണ് അഭിപ്രായം. പ്രശാന്ത് പിള്ളയാണ് സാജൻ ബേക്കറി സിൻസ് 1962ന്റെ സംഗീത സംവിധായകൻ.

ബേക്കറിയുടെ പശ്ചാത്തലത്തില്‍ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

ഗുരു പ്രസാദ് എം ജിയാണ് സാജൻ ബേക്കറി സിൻസ് 1962ന്റെ ഛായാഗ്രാഹകൻ.