ഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ജയസൂര്യ നായകനായി എത്തിയ ചിത്രമായിരുന്നു 'സു സു സുധി വാത്മീകം'. ദേശീയ തലത്തിൽ പ്രത്യേക പരാമർശം നേടിക്കൊടുത്ത കഥാപാത്രമായിരുന്നു സുധി. നടി ശിവദയാണ് ചിത്രത്തിലെ നായികയായി എത്തിയത്. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങിയിട്ട് അഞ്ച് വർഷം പൂർത്തിയായിരിക്കുകയാണ്. ഈ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അജു വർഗ്ഗീസ്. 

'പരിമിതികൾ എല്ലാം തന്നെ "വെറും" പരിമിതകളാണെന്നു കാണിച്ച സുധിയുടെ ജീവിതത്തിനു ഇന്ന് 5 വയസ്' എന്ന് കുറിച്ചുകൊണ്ടാണ് അജു ഓർമ്മ പങ്കിട്ടത്. അജു വർഗ്ഗീസും ചിത്രത്തിൽ പ്രധാന കഥാപാത്രമായി ഉണ്ടായിരുന്നു. 

പരിമിതികൾ എല്ലാം തന്നെ "വെറും" പരിമിതകളാണെന്നു കാണിച്ച സുധിയുടെ ജീവിത്തിയതിനു ഇന്ന് 5 വയസ്സ്♥️

Posted by Aju Varghese on Thursday, 19 November 2020

ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ സുധിയുടെ ജീവിതത്തിലൂടെ മികച്ച രീതിയിൽ ആവിഷ്കരിക്കാൻ ഈ ചിത്രത്തിന് സാധിച്ചു. പ്രണയം, പരാജയം, ഭയം എല്ലാത്തിനെയും മറികടന്ന് ആത്മവിശ്വാസത്തിലൂടെ സുധി വിജയത്തിലെത്തുന്നുമുണ്ട്.