ആകാശ് പ്രഭാകര്‍ സംവിധാനം ചെയ്‍ത ഇംഗ്ലീഷ് ചിത്രമാണ്  'ഫ്രെഡീസ് പിയാനോ'.

ആകാശ് പ്രഭാകര്‍ സംവിധാനം ചെയ്‍ത ഇംഗ്ലീഷ് ചിത്രമാണ് 'ഫ്രെഡീസ് പിയാനോ'. ഏഡന്‍, ഫ്രെഡി എന്നി രണ്ട് സഹോദരങ്ങളുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. സംവിധായകന്‍ ആകാശ് പ്രഭാകറാണ് ചിത്രത്തില്‍ ഏഡന്‍ എന്ന കഥപാത്രമായി അഭിനയിച്ചിരിക്കുന്നത്. ഫ്രെഡീസ് പിയാനോ' എന്ന ചിത്രം നീസ്‍ട്രീമില്‍ പ്രദര്‍ശനം ആരംഭിച്ചു.

പിതാവിന്റെ സ്വപ്‍നം നിറവേറ്റാന്‍ വേണ്ടി അനിയന് ഒരു പിയാനോ നല്‍കാന്‍ ആഗ്രഹിക്കുന്ന സഹോദരന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവ്യത്തം. തിവനന്‍ രാജേന്ദ്രന്‍, ദൃശ്യ ഗൗതം, ലീലാ സാംസണ്‍, അനിരുദ്ധ് എന്നിവരാണ് മറ്റ് പ്രധാന കഥപാത്രങ്ങളായി അഭിനയിക്കുന്നത്. സന്ദീപ് വിജയകുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് പ്രശാന്ത് ശ്രീനിവാസ്.

സോം കൊവ്വൂരി, ലിസ കൊവ്വൂരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

നിരവധി അവാര്‍ഡുകളും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. സിന്‍സിനാറ്റി ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും.2021ല്‍ നടന്ന ഇന്‍ഡോ ഫ്രഞ്ച് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച കുട്ടികളുടെ ഫീച്ചര്‍ ഫിലിം അവാര്‍ഡും, മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം അവാര്‍ഡും ചിത്രത്തിന് ലഭിച്ചു.