രണ്ട് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഒരു ചിത്രത്തിന്റെ രണ്ടാംഭാഗം വരുന്നത് മലയാളത്തില്‍ അപൂര്‍വ്വതയാണ്. അത്തരമൊരു അപൂര്‍വ്വത യാഥാര്‍ഥ്യമാവുകയാണ് വിനയന്റെ 'ആകാശഗംഗ 2'ലൂടെ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആകാശഗംഗ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിലായിരുന്നു രണ്ടാംഭാഗത്തിന്റെയും ചിത്രീകരണം. മലയാളത്തിലും തമിഴിലുമായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ അഭിനേതാക്കളുടെ നീണ്ട നിരയുണ്ട്. രമ്യ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോല്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, പ്രവീണ, പുതുമുഖം ആരതി, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് കഥാപാത്രങ്ങളാവുന്നത്.

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന വിനയന്‍ ചിത്രമാണിത്. ഛായാഗ്രഹണം പ്രകാശ് കുട്ടി. സംഗീതം ബിജിബാല്‍. സൗണ്ട് മിക്‌സിംഗ് തപസ് നായക്. ഈ വര്‍ഷത്തെ ഓണം റിലീസ് ആണ് ചിത്രം.