വാഹന മോഡിഫിക്കേഷനുകൾ സർക്കാർ പ്രഖ്യാപനം ചര്‍ച്ചയാകുന്നു. പുറത്തിറക്കിയ റിപ്പോർട്ടിലെ 18 ഇനങ്ങളിൽ ഭൂരിഭാഗവും നിലവിൽ അനുമതിയുള്ളവയാണെന്ന് വിമർശനം ഉയർന്നു. അഖിൽ മാരാർ പരിഹാസവുമായി രംഗത്ത്.
പത്ത് വർഷത്തിന് ശേഷം കോൺഗ്രസ് സർക്കാർ കേരളത്തിൽ അധികാരത്തിലേറിയതിന് പിന്നാലെ ചില ജനപ്രീയ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. അക്കൂട്ടത്തിലൊന്നായിരുന്നു വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രഖ്യാപനം. മുഖ്യമന്ത്രി വി ഡി സതീശൻ ഇക്കാര്യം പറഞ്ഞപ്പോൾ യുവാക്കൾ ഒന്നടങ്കം അതേറ്റെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇപ്പോൾ 18 തരം മോഡിഫിക്കേഷനുെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവരികയും ചെയ്തു. എന്നാൽ ഇതിൽ കൂടുതലും നിലവിലുള്ളതാണെന്ന് പറഞ്ഞുള്ള പരിഹാസങ്ങളും വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്.
മോഡിഫിക്കേഷൻ അനുമതികളെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഖിൽ മാരാരും. പതിനെട്ട് മോഡിഫിക്കേഷനുകളും ഉൾപ്പടെ എടുത്തു പറഞ്ഞാണ് അഖിൽ മാരാരുടെ പരിഹാസം. ഒപ്പം മുഖ്യമന്ത്രിയുടെ 'പൂക്കി ഇമേജും' അഖിൽ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെ
അങ്ങനെ മുഖ്യമന്ത്രി ഉറപ്പ് നൽകിയ വാഹന മോഡിഫിക്കേഷൻ യാഥാർഥ്യം ആവുകയാണ്.. അത് എന്തൊക്ക ആണെന്ന് നമുക്കൊന്ന് അറിയാം..
1.വണ്ടിയുടെ ഉള്ളിൽ പാട്ട് കേൾക്കാൻ സ്പീക്കർ അധികമായി ഉപയോഗിക്കാം
2.കളർ ലൈറ്റുകൾ ഉപയോഗിക്കാം
3.സ്റ്റിക്കർ വർക്കുകൾ ഉപയോഗിക്കാം
4.സീറ്റ് കവർ, ഫ്ലോർ മാറ്റ്, സ്റ്റിറിങ് കവർ,റിവേഴ്സ് കാമറ, മഡ് ഫ്ലാപ്പ്, ഡാഷ് ക്യാമറ, പാർക്കിംഗ് സെൻസർ, റിവേഴ്സ് കാമറ,ഇൻഫോടെയ്ൻ മെന്റ് സിസ്റ്റം, ടയർ പ്രഷർ മോനിറ്റർ ഇവയൊക്കെ നമുക്കിനി ചെയ്യാം..
5.50% കാഴ്ച മറയ്ക്കുന്ന sun film ചെയ്യാം.
6.മോശമല്ലാത്ത സ്റ്റിക്കർ വർക്ക് ചെയ്യാം..
7. ക്യാഷ് അടച്ചാൽ വണ്ടിയുടെ കളർ മാറ്റം..
8. മുൻ കൂട്ടി അനുമതി എടുത്താൽ CNG യിലേക്ക് മാറാം..
ഇതൊക്കെയാണ് ഗതാഗത കമ്മീഷണർ നൽകിയ മഹത്തായ മോഡിഫിക്കേഷൻ റിപ്പോര്ട്ട്…അപ്പോഴേങ്ങനാ തൂക്കി ചുവന്ന കാരങ്ങളോടെ നമ്മളങ്ങോട്ട് പൊളിക്കുവല്ലേ..
ചെയ്യാൻ പറ്റുന്ന കാര്യങ്ങൾക്ക് ഉറപ്പ് കൊടുക്കുന്നതിനെ അന്തസ്സ് എന്നും പറ്റാത്ത കാര്യങ്ങൾ ചെയ്തു തരാം എന്ന് പറഞ്ഞു പറ്റിക്കുന്ന പരിപാടിയെ തെമ്മാടിത്തരവും എന്നാണ് പറയേണ്ടത്.. നിങ്ങൾക്ക് തീരുമാനിക്കാം..



