അഖിന ഷിബു പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. 

'മഞ്ഞിൽ വിരിഞ്ഞ പൂവ്' എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് അഖിന ഷിബു. നെഗറ്റീവ് കഥാപാത്രങ്ങളെ ഏറെ ഇഷ്‍ടപ്പെടുന്ന താരം വളരെ നാടൻ വേഷത്തിലാണ് ആദ്യം എത്തിയത്. അഖിനയുടെ വിവാഹവിശേഷമാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എൻഗേജ്‌മെന്റ് മെഹന്തി ഡേ എന്ന ക്യാപ്ഷനോടെ ചിത്രങ്ങള്‍ പങ്കുവെച്ച അഖിനയ്‍ക്ക് ഒട്ടേറെ ആരാധകരാണ് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം കൂടുതലും ലൊക്കേഷൻ വിശേഷങ്ങളാണ് പങ്കുവെക്കാറുള്ളത്. കൂടാതെ സഹതാരങ്ങളുമൊത്തുള്ള റീൽസും ഡബ്‍സ്‍മാഷും എല്ലാം അഖിനയുടെ പേജിലെ സ്ഥിരം കാഴ്‍ചയാണ്. അവയൊക്കെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോള്‍ അഖിന വിവാഹിതയാകാൻ പോകുന്നുവെന്ന വാര്‍ത്തയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പേയാണ് താരത്തിന്റെ നിശ്ചയ ചടങ്ങുകൾ കഴിഞ്ഞത് എന്നും സൂചനയുണ്ട്. അഖിന അഭിനയിക്കുന്ന അതേ പരമ്പരയിലെ തന്നെ 'സോന' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജിസ്‍മി താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്. എന്റെ ക്യൂട്ട് കപ്പിൾ എന്ന കമന്റാണ് ജിസ്‍മി നൽകിയിരിക്കുന്നത്.

View post on Instagram

വരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താരം പുറത്തുവിട്ടിട്ടില്ല.

ആൽബം സോങ്ങുകളിലൂടെയാണ് അഖിന അഭിനയരംഗത്തേക്ക് എത്തുന്നത്. അഭിനയ മേഖലയിൽ യാതൊരു മുൻപരിചയം ഇല്ലെങ്കിലും വളരെ തന്മയത്വത്തോടെ ആണ് അഖിന സുജയെ ഇപ്പോൾ അവതരിപ്പിക്കുന്നത്. കുടുബത്തിന്റെ പൂർണ്ണ പിന്തുണയാണ് തനിക്ക് ഈ മേഖലയിൽ നില്ക്കാൻ പ്രചോദനം ഏകുന്നത് എന്ന് മുൻപൊരിക്കൽ അഖിന വ്യക്തമാക്കിയിട്ടുണ്ട്. ചെയ്തുകൊണ്ടിരുന്ന ജോലി ഉപേക്ഷിച്ചിട്ടാണ് അഖിന അഭിനയ മേഖലയിൽ സ്ഥിര സാന്നിധ്യം ആകുന്നത്. വിവാഹ സങ്കല്പങ്ങളെക്കുറിച്ചും ഒരിക്കൽ തുറന്നു പറഞ്ഞ അഖിന വിവാഹ തീരുമാനങ്ങൾ കുടുംബത്തിന് വിട്ടുനൽകിയിരിക്കുകയായിരുന്നു. കുടുംബം കണ്ടെത്തുന്നത് തനിക്ക് ഏറ്റവും അനുയോജ്യം ആകും എന്നാണ് അഖിനയുടെ അഭിപ്രായം.

Read More: ആകാംക്ഷയുയര്‍ത്തി പൃഥ്വിരാജിന്റെ 'ഖലിഫ', ചിത്രീകരണം മാര്‍ച്ചില്‍ തുടങ്ങും