പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രമാണിത്.'

ലയാള ചിത്രം 'ഡ്രൈവിംഗ് ലൈസന്‍സി'ന്‍റെ (Driving Licence) ഹിന്ദി റീമേക്ക് 'സെൽഫി'യുടെ റിലീസ് തിയതി പുറത്ത്. അക്ഷയ് കുമാര്‍, ഇമ്രാന്‍ ഹഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 2023 ഫെബ്രുവരി 24ന് റിലീസ് ചെയ്യും. ഡയാന പെന്റിയും നുഷ്രത്ത് ബറൂച്ചയുമാണ് സെല്‍ഫിയില്‍ നായികമാരായെത്തുന്നത്.

ഫ്രെയിംസ്, കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രമാണിത്. 'ഗുഡ് ന്യൂസ്' സംവിധായകന്‍ രാജ് മെഹ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

'പ്രിയൻ സാർ സിനിമയോടൊപ്പം ഒഴുകുകയായിരുന്നു'; 'ഓളവും തീരവും' അനുഭവവുമായി ഹരീഷ് പേരടി

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ അഭിനയിച്ച് 2019ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം ഡ്രൈവിങ് ലൈസന്‍സ്. സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. 

മോഹൻലാൽ ചിത്രത്തിന് പാക്കപ്പ്

എം. ടി വാസുദേവൻ നായരുടെ(MT Vasudevan Nair) പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം 'ഓളവും തിരവും'(Olavum Theeravum) പൂർത്തിയായി. പ്രിയദർശൻ - മോഹൻലാൽ(Mohanlal) കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'ഓളവും തീരവും'. ഷൂട്ടിം​ഗ് പൂർത്തിയാക്കിയതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. മോഹൻലാലാണ് പ്രധാന കഥാപാത്രമായ ബാപ്പുട്ടിയായി അഭിനയിക്കുന്നത്. 

1960ൽ എം.ടിയുടെ തന്നെ രചനയിൽ പി. എം മേനോൻ സംവിധാനം ചെയ്ത് ഇതേ പേരിൽ സിനിമ റിലീസായിരുന്നു. മധുവും, ഉഷ നന്ദിനിയുമായിരുന്നു അന്ന് പ്രധാന കഥാപാത്രങ്ങളിൽ എത്തിയത്. ജോസ് പ്രകാശ് അഭിനയിച്ച വില്ലൻ കഥാപാത്രം കുഞ്ഞാലിയായി വേഷമിടുന്നത് ഹരീഷ് പേരടിയാണ്. ഇത്തവണ മോഹൻലാലിന്റെ നായികയായി എത്തുന്നത് ദുർ​ഗ കൃഷ്ണയാണ്. 'ഓളവും തീരവും' എത്തുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിലാണെന്ന പ്രത്യേകതയുമുണ്ട്.