ക്ഷയ് കുമാര്‍ നായകനാകുന്ന ‘ബെല്‍ ബോട്ടം’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് ഉദ്യോഗസ്ഥനായാണ് അക്ഷയ് ചിത്രത്തില്‍ വേഷമിടുന്നത്. കൊവിഡ് കാലത്ത് ചിത്രീകരണം തുടങ്ങി കോവിഡ് മാനദണ്ഡങ്ങളോടെ ചിത്രീകരണം പൂര്‍ത്തീകരിച്ച ആദ്യ ബോളിവുഡ് ചിത്രമാണിത്.

അടുത്ത വര്‍ഷം ഏപ്രില്‍ 2ന് ആണ് ചിത്രം റിലീസ് ചെയ്യുക. അക്ഷയ് കുമാറിന് പുറമേ വാണി കപൂര്‍, ഹുമ ഖുറേഷി, ലാറ ദത്ത തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എമ്മയ് എന്റര്‍ടെയിന്‍സുമായി ചേര്‍ന്ന് വാശു ഭഗ്‌നാനി, പൂജ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് വാശു ഭാഗ്നാനി, ജാക്കി ഭാഗ്നാനി എന്നിവരാണ്.

അതേസമയം അക്ഷയ് കുമാറിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ലക്ഷ്‍മി ബോംബ് ആണ്. രാഘവ ലോറന്‍സ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയി ഡിസ്നി + ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുക.