അക്ഷയ് കുമാര്‍ നായകനായി വന്ന ചിത്രത്തിന്റെ പ്രതികരണങ്ങള്‍ പുറത്ത്.

അക്ഷയ് കുമാര്‍ നായകനായി വന്ന ചിത്രമാണ് സ്‍കൈ ഫോഴ്‍സ്. 1965-ലെ ഇന്ത്യ-പാകിസ്ഥാൻ വ്യോമയുദ്ധത്തിന്‍റെ പാശ്ചത്തലത്തില്‍ ഒരുക്കിയിരിക്കുന്ന വൈകാരികതയും ദേശ സ്നേഹവും നിറഞ്ഞ കഥയാണ് സ്‍കൈ ഫോഴ്‍സിന്റേത്. അക്ഷയ് കുമാർ ഫൈറ്റര്‍ പൈലറ്റായിട്ടാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

നിരവധി പേരാണ് അക്ഷയ് കുമാര്‍ ചിത്രം കണ്ട് സമൂഹ മാധ്യമങ്ങളില്‍ എഴുതിയിരിക്കുന്നത്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് സ്‍കൈ ഫോഴ്‍സെന്നാണ് പലരുടെയും അഭിപ്രായം. അക്ഷയ് കുമാറിന്റ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്. വീര്‍ പഹാര്യയുടേയും പക്വതായര്‍ന്ന പ്രകടനമാണ്. എന്നാല്‍ മോശം തിരക്കഥ ആണെന്നും ചിത്രം കണ്ട ചിലര്‍ അഭിപ്രായപ്പെടുന്നു. സന്ദീപ് കെവ്‌ലാനിയും അഭിഷേക് കപൂറുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തുടര്‍ച്ചയായി ബോക്സോഫീസ് പരാജയങ്ങള്‍ നേരിടുന്ന അക്ഷയ് കുമാര്‍ ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് സ്കൈ ഫോഴ്‍സ്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ദിനേശ് വിജൻ, അമർ കൗശിക്, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ് സ്‍കൈ ഫോഴ്‍സ് നിര്‍മിച്ചിരിക്കുന്നത്. സാറാ അലി ഖാനും കഥാപാത്രമായ ചിത്രത്തില്‍ ശരദ് ഖേല്‍ഖര്‍, മനിഷ് ചൗധരി, മോഹിത് ചൗഹാൻ, വരുണ്‍ ബഡോല, സോങം, അഭിനവ്, റിതി, അനുപമം ജോര്‍ദര്‍, ജയ്വന്ത് വാഡ്‍കര്‍, വിശാല്‍ ജിൻവാല്‍, അഭിഷേക് മഹേന്ദ്ര, ബ്രയാൻ ലോറൻസ്, ഫയാസ് ഖാൻ തുടങ്ങിയവരും ഉണ്ട്. തനിഷ്‍ക ഭാഗ്‍ചിയാണ് സംഗീത സംവിധാനം. പിവിആര്‍ ഐനോക്സ് പിക്ചേഴ്‍സാണ് വിതരണം.

അക്ഷയ് കുമാര്‍ ചിത്രമായി ഹൗസ്‍ഫുള്‍ ഫൈഫ് ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. തരുണ്‍ മൻസുഖനിയാണ് സംവിധാനം നിര്‍വഹിക്കുന്നത്. സജിദ് നദിയാദ്‍വാലയും ഫര്‍ഹാദ് സംജിയും തിരക്കഥയില്‍ പങ്കാളിയാകുന്നു. ജാക്വലിൻ ഫെര്‍ണാണ്ടസ് നായികാ കഥാപാത്രമാകുന്നു.

Read More: എത്ര നേടി മമ്മൂട്ടിയുടെ ഡൊമനിക്? ആരെയൊക്കെ ഓപ്പണിംഗില്‍ മറികടന്നു?, കണക്കുകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക