പുതുവര്‍ഷത്തിലെ തന്‍റെ ആദ്യചിത്രത്തിന്‍റെ ഷൂട്ടിംഗിന് തുടക്കമിട്ട് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം 'ബച്ചന്‍ പാണ്ഡേ'യുടെ ചിത്രീകരണമാണ് ആരംഭിച്ചിരിക്കുന്നത്. കൃതി സനോണും ജാക്വലിന്‍ ഫെര്‍ണാണ്ടസും നായികമാരാവുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ രാജസ്ഥാന്‍ ആണ്.

നദിയാവാല ഗ്രാന്‍ഡ്‍സണ്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സാജിദ് നദിയാവാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാജിദിന്‍റെ നിര്‍മ്മാണത്തില്‍ അക്ഷയ് കുമാര്‍ നായകനാവുന്ന പത്താമത് ചിത്രമാണിത്. ഇക്കാര്യത്തില്‍ തനിക്കുള്ള സന്തോഷം പങ്കുവച്ചുകൊണ്ടാണ് തന്‍റെ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ അക്ഷയ് കുമാര്‍ പങ്കുവച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Akshay Kumar (@akshaykumar)

സംവിധായകനൊപ്പം നിശ്ചയ് കുട്ടണ്ഡയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗാവമിക് യു അറിയാണ്. അര്‍ഷാദ് വര്‍സി, പങ്കജ് ത്രിപാഠി, പ്രതീക് ബാബര്‍, അഭിമന്യു സിംഗ്, സഹര്‍ഷ് കുമാര്‍ ശുക്ല തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യവന്‍ശി, അത്‍രംഗീ രേ, ബെല്‍ബോട്ടം, പൃഥ്വരാജ് തുടങ്ങിയ ചിത്രങ്ങളൊക്കെ അക്ഷയ് കുമാറിന്‍റേതായി പുറത്തുവരാനുണ്ട്. രാഘവ ലോറന്‍സിന്‍റെ സംവിധാനത്തില്‍ അക്ഷയ് കുമാര്‍ നായകനായ കോമഡി ഹൊറര്‍ ചിത്രം ലക്ഷ്മി നേരത്തെ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തിരുന്നു.