സുകുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'പുഷ്‍പ'യാണ് അല്ലു അര്‍ജുന്‍റെ പുതിയ ചിത്രം. ഫഹദ് ഫാസില്‍ പ്രതിനായക വേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്റ്റാഫുകൾക്കും അവരുടെ കുടുംബങ്ങൾക്കും വാക്സിനേഷൻ ഉറപ്പ് വരുത്തി നടൻ അല്ലു അർജുൻ. താരം തന്നെ മുൻകയ്യെടുത്താണ് വേണ്ട ക്രമീകരണങ്ങൾ നടത്തുന്നത്. 45 വയസിന് മുകളിലുള്ളവർക്കുള്ള വാക്‌സിനേഷനാണ് അല്ലു ഉറപ്പ് വരുത്തിയിരിക്കുന്നത്.

ഈ അടുത്ത് അല്ലു അർജുന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന താരം രോ​ഗമുക്തി നേടിയ ശേഷം കുടുംബാം​ഗങ്ങളെയും മക്കളെയും കാണാൻ സാധിച്ച സന്തോഷവും ആരാധകരുമായി പങ്കുവച്ചിരുന്നു.

അതേസമയം, സുകുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'പുഷ്‍പ'യാണ് അല്ലു അര്‍ജുന്‍റെ പുതിയ ചിത്രം. ഫഹദ് ഫാസില്‍ പ്രതിനായക വേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ഇത്. ഈ മാസം ഏഴിന് പുറത്തെത്തിയ ചിത്രത്തിലെ അല്ലു അര്‍ജുന്‍റെ ക്യാരക്റ്റര്‍ ഇന്‍ട്രൊഡക്ഷന്‍ ടീസറിന് യുട്യൂബില്‍ വന്‍ പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. 5.4 കോടി കാഴ്ചകളാണ് ടീസറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായിട്ടാകും ചിത്രം പുറത്തിറങ്ങുക. ഈ വർഷം ഓ​ഗസ്റ്റ് 13ന് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. അടുത്ത ഘട്ടം 2022ൽ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona