വീണ്ടും ഒരു കരുത്തുറ്റ കഥാപാത്രമായി അമല വെള്ളിത്തിരയിലേക്ക്. 

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അമല അക്കിനേനി. ഉള്ളടക്കം എന്ന സിനിമയിലൂടെ മലയാളികളെ വിസ്‍മിയിപ്പിച്ച നടി. കെയ്റ് ഓഫ് സൈറാ ബാനു ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം. അമല കരുത്തുറ്റ ഒരു വേഷത്തില്‍ അഭിനയിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഇന്ത്യൻ ബാഡ്‍മിന്റണ്‍ ചാമ്പ്യനും ടീം ഇന്ത്യയുടെ പരിശീലക മേധാവിയുമായ പുല്ലേല ഗോപിചന്ദിന്റെ ജീവചരിത്രം പറയുന്ന സിനിമയിലാണ് അമല അക്കിനേനി അഭിനയിക്കുക.

Add Asianetnews as a Preferred SourcegooglePreferred

ഗോപിചന്ദിന്റെ അമ്മയായ സുബ്ബരാവമ്മയുടെ വേഷത്തിലാണ് അമല അഭിനയിക്കുക. ഗോപിചന്ദിന് ചാമ്പ്യൻ താരമാക്കുന്നതില്‍ നിര്‍ണ്ണായകമാണ് സുബ്ബരാവമ്മ. സുധീര്‍ ബാബുവാണ് ഗോപിചന്ദ് ആയി അഭിനയിക്കുന്നത്. തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം.