ഏറ്റവും നല്ല അച്ഛനും നല്ല ഭർത്താവും എന്നാണ് ശ്രീനിയെക്കുറിച്ച് അമല പോൾ കമന്റ് നൽകിയത്. പേളിയുടെ കടുംബവുമായി അടുത്ത ബന്ധമാണ് അമലയ്ക്ക് ഉള്ളത്. 

കൊച്ചി:  ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ തന്റെ പാർട്ണറിനെയും തെരെഞ്ഞെടുത്ത പേളിയും കുടുംബവും എന്നും വിസ്മയമാണ് കാഴ്ചക്കാർക്കും. രണ്ടാമത്തെ കൺമണിയെ കഴിഞ്ഞ ആഴ്ചയാണ് ബിഗ് ബോസ് താരങ്ങളായ പേളിയും ശ്രീനിഷും വരവേറ്റത്. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ അവതാരക എന്നതിലുപരി ബോളിവുഡിൽ വരെ തന്റെ അഭിനയപ്രതിഭ കാണിച്ച വ്യക്തിത്വമാണ് പേളിയുടേത്.

ഇപ്പോഴിതാ തന്റെ ഇളയമകൾക്കൊപ്പമുള്ള ആദ്യത്തെ ചിത്രം പങ്കുവച്ചുകൊണ്ടെത്തിയ ശ്രീനിഷ് അരവിന്ദിന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'ഈ നിമിഷം എന്റെ ഹൃദയത്തിൽ എന്നുമുണ്ടാകും' എന്ന ക്യാപ്‌ഷനോടെയാണ് കുഞ്ഞിനൊപ്പമുള്ള ചിത്രം ശ്രീനിഷ് പങ്കുവെച്ചത്. 

നടി അമല പോളടക്കം നിരവധിപേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. ഏറ്റവും നല്ല അച്ഛനും നല്ല ഭർത്താവും എന്നാണ് ശ്രീനിയെക്കുറിച്ച് അമല പോൾ കമന്റ് നൽകിയത്. പേളിയുടെ കടുംബവുമായി അടുത്ത ബന്ധമാണ് അമലയ്ക്ക് ഉള്ളത്. അമലയും അമ്മയാകാൻ ഒരുങ്ങുകയാണ്. പേളിയുടെയും റേച്ചലിന്റെയും ബേബി ഷവറിൽ ഒക്കെയും അമലയും നിറഞ്ഞിരുന്നു.

'പെണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. പേളിയും മകളും ആരോഗ്യത്തോടെയും സുഖമായുമിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി' എന്നായിരുന്നു കുഞ്ഞ് ജനിച്ച വിവരം ഇൻസ്റ്റാഗ്രാമിലൂടെ ശ്രീനിഷ് ആരാധക ലോകത്തെ അറിയിച്ചത്. 2019 ല്‍ ആയിരുന്നു പേളി മാണിയുടേയും ശ്രീനിഷ് അരവിന്ദിന്റേയും വിവാഹം. 2021 മെയ് 21നാണ് പേളി മാണി ശ്രീനിഷ് അരവിന്ദ് ദമ്പതികൾക്ക് ആദ്യ കു‍ഞ്ഞ് പിറന്നത്. നില എന്നാണ് ഈ പെൺകുഞ്ഞിന്റെ പേര്. നിലു ബേബി എന്ന് സോഷ്യൽ മീഡിയയ്ക്കും സുപരിചിതയാണ് ഈ താര പുത്രി. രണ്ട് തവണ ​ഗർഭിണി ആയപ്പോഴും പേളി തന്റെ കു‍ഞ്ഞ് കുഞ്ഞ് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമായിരുന്നു. അവയെല്ലാം വൈറലാകാറുമുണ്ടായിരുന്നു.

അന്വേഷിപ്പിൻ കണ്ടെത്തും' സെറ്റിലെ ടൊവി 'നോ' അല്ല 'യെസ്' ആണ്; ടൊവിനോയുടെ ജന്മദിന സ്പെഷ്യല്‍ വീഡിയോ

നായകൻ ടൊവിനോ തോമസ് 'മുൻപേ' വരുന്നു; സംവിധാനം സൈജു ശ്രീധരന്‍