Asianet News MalayalamAsianet News Malayalam

യുദ്ധം ജയിച്ച് ഒന്നാമനാകുമോ?, ശിവകാര്‍ത്തികേയൻ ചിത്രം പ്രതീക്ഷ നിറയ്‍ക്കുന്നു

പുതു തലമുറയില്‍ ഒന്നാമനാകാനാണ് ശിവകാര്‍ത്തികയേൻ സിനിമയിലൂടെ ലക്ഷ്യമിടുന്നത്.

Amaran actor Sivakarthikeyan upcoming film update out hrk
Author
First Published Sep 2, 2024, 7:11 PM IST | Last Updated Sep 2, 2024, 7:11 PM IST

തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ. ഇനി ശിവകാര്‍ത്തികേയന്റേതായി എത്താനുള്ള ഒരു ചിത്രം അമരനാണ്. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതമാണ് ചിത്രത്തില്‍ പ്രമേയമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. വൻ വിജയവുമായി പുതിയ തലമുറ താരങ്ങളില്‍ തമിഴകത്ത് മുന്നിലെത്താനുള്ള ശ്രമത്തിലാണ് ശിവകാര്‍ത്തികേയൻ

യുദ്ധത്തിന്റെ പശ്ചാത്തലവും പ്രമേയമായി വരുന്ന ചിത്രം ഒക്ടോബര്‍ 31നാണ് റിലീസ് ചെയ്യുക. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.

തമിഴില്‍ മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ എന്നത് നിരവധി വിജയ ചിത്രങ്ങളിലൂടെ നേരത്തെ തെളിഞ്ഞ വസ്‍തുതയുമാണ്. അതിനാല്‍ ശിവകാര്‍ത്തികേയൻ നായകനാകുന്ന ഓരോ ചിത്രത്തിനായും ആരാധകര്‍ കാത്തിരിക്കാറുമുണ്ട്. ഡോക്ടര്‍, ഡോണ്‍, പ്രിൻസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് പുറമേ മാവീരനടക്കമുള്ളവരെ അടുത്തകാലത്ത് മികച്ച കളക്ഷൻ നേടി വമ്പൻ വിജമയമായിരുന്നു. കനാ , ഡോണ്‍, ഡോക്ടര്‍ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവുമായി നടൻ ശിവകാര്‍ത്തികേയൻ തിളങ്ങിയിരുന്നു.

ഇന്ത്യൻ ക്രിക്കറ്റര്‍ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്രിക്കറ്റര്‍ നടരാജൻ മാധ്യമ സംവാദത്തിലാണ് ഇത് വെളിപ്പെടുത്തിയത്. ശിവകാര്‍ത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് സംസ്ഥാന ക്രിക്കറ്റ് താരമാണ്.

Read More: ദ ഗോട്ടിലെ അജിത്ത് സര്‍പ്രൈസ്, സംവിധായകന്റെ വെളിപ്പെടുത്തല്‍, ഞെട്ടി വിജയ് ആരാധകരും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios