'ഗുൽക്കണ്ട ടെയിൽസ്', 'മാ കാ സം', 'ഡയറിങ് പാർട്‌ണേഴ്‌സ്', 'ദി ട്രൈബ്' എന്നിങ്ങനെ ശ്രദ്ധേയ സീരിസുകളാണ് ആമസോണ്‍ അവതരിപ്പിക്കുന്നത്. 

മുംബൈ: ആമസോണ്‍ പ്രൈം വീഡിയോ ഈ വര്‍ഷം ഇന്ത്യയില്‍ ഇറക്കുന്ന സീരിസുകളും സിനിമകളും പ്രഖ്യാപിച്ചു. 'മിർസാപൂർ 3', 'സിറ്റാഡൽ: ഹണി ബണ്ണി', 'പഞ്ചായത്ത് 3', 'ഗുൽക്കണ്ട ടെയിൽസ്', 'മാ കാ സം', 'ഡയറിങ് പാർട്‌ണേഴ്‌സ്', 'ദി ട്രൈബ്' എന്നിങ്ങനെ ശ്രദ്ധേയ സീരിസുകളാണ് ആമസോണ്‍ അവതരിപ്പിക്കുന്നത്. 

വിജയ് വർമ്മ നായകനായി എത്തുന്ന സീരിസ് മത്ക കിംഗ്. 1960-കളിലെ മുംബൈയിൽ നടക്കുന്ന ഒരു ഫിക്ഷനാണ്. 'മത്ക' എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ ചൂതാട്ട ഗെയിമുമായി ബന്ധപ്പെട്ട ഒരു ആക്ഷന്‍ ത്രില്ലര്‍ സീരിസാണ് ഇത്. 

View post on Instagram

ഗുർമീത് സിംഗ്, ആനന്ദ് അയ്യർ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഇതിനകം ജനപ്രിയമായ പരമ്പരയുടെ മൂന്നാംഭാഗമാണ് ഇക്കൊല്ലം എത്തുന്നത്. എക്സല്‍ എന്‍റര്‍ടെയ്മെന്‍റാണ് ഈ സീരിസ് നിര്‍മ്മിക്കുന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് മിര്‍സാപ്പൂര്‍ അപ്ഡേറ്റ് ആമസോണ്‍ പുറത്തുവിടുന്നത്. 

View post on Instagram

ജിതേന്ദ്ര കുമാർ, നീന ഗുപ്ത, രഘുബീർ യാദവ് എന്നിവർ അഭിനയിക്കുന്ന ടിവിഎഫ് സീരീസിന്‍റെ പുതിയ സീസണും 2024-ൽ പുറത്തിറങ്ങുമെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്. ഫുലേര പഞ്ചായത്ത് സെക്രട്ടറി അഭിഷേക് പുതിയ എന്ത് പ്രശ്നത്തില്‍ പെടും എന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 

View post on Instagram

ബോളിവുഡ് നായിക ഭൂമി പൊലീസ് വേഷത്തില്‍ എത്തുന്ന സീരിസ് കില്ലര്‍ ക്രൈം ത്രില്ലറാണ് ദല്‍ദല്‍ സിനിമ. സിറ്റാഡൽ എന്ന പ്രൈം വീഡിയോയുടെ ഇന്‍റര്‍നാഷണല്‍ സ്പൈ ത്രില്ലര്‍ സീരിസിന്‍റെ ഇന്ത്യന്‍ പതിപ്പ് 'സിറ്റാഡൽ: ഹണി ബണ്ണി'യും ഈ വര്‍ഷം ഇറങ്ങും. രാജ് ആന്‍റ് ഡികെയാണ് സീരിസിന് പിന്നില്‍ സീരിസില്‍ വരുണ്‍ ധവാനും, സാമന്തയുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. 

View post on Instagram

ഒപ്പം തന്നെ അനന്യ പാണ്ഡേ നായികയാകുന്ന കോള്‍ മീ ബേ, കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന തമന്ന പ്രധാന വേഷത്തില്‍ എത്തുന്ന ഡയറിംഗ് പാര്‍ട്ണര്‍, പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ദ ട്രൈബ്, ഉര്‍ഫി ജാവേദിന്‍റെ റിയാലിറ്റി ഷോ ഫോളോ കര്‍ യാര്‍, ശാലിനി പാണ്ഡേ പ്രധാന വേഷത്തില്‍ എത്തുന്ന ബാന്‍റ് വാല, പങ്കജ് ത്രിപാഠി, കുനാൽ കെമ്മു എന്നിവരെ പ്രധാന വേഷത്തില്‍ അഭിനയിപ്പിച്ച് രാജ് ഡികെ മേക്കേര്‍സ് ആയ ഗോല്‍കൊണ്ട ടെയില്‍സ് എന്നിവയാണ് മറ്റ് പ്രധാന ഷോകള്‍. 

View post on Instagram

വിജയിയുടെ മകന്‍റെ ചിത്രത്തില്‍ അഭിനയിക്കില്ല; കഥ കേട്ട ശേഷം പിന്‍മാറി തമിഴ് യുവതാരം

തെലുങ്കില്‍ ഇറങ്ങിയ പ്രേമലു 10 ദിവസത്തില്‍ അവിടെയും ഇട്ടു പുതുപുത്തന്‍ റെക്കോഡ്