ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമീര്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്

ഒന്‍പത് വര്‍ഷത്തിനു ശേഷം അമീര്‍ സുല്‍ത്താന്‍ (Ameer Sultan) സിനിമ സംവിധാനം ചെയ്യുന്നു. സംവിധായകന്‍ വെട്രിമാരനാണ് (Vetrimaaran) ചിത്രത്തിന് സംഭാഷണങ്ങള്‍ എഴുതുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇരുവരും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാവും ഇത്. വെട്രിമാരന്‍ സംവിധാനം ചെയ്‍ത വട ചെന്നൈയില്‍ രാജന്‍ എന്ന പ്രാധാന്യമുള്ള കഥാപാത്രമായി അമീര്‍ എത്തിയിരുന്നു. വലിയ പ്രേക്ഷകപ്രീതിയും നേടിയിരുന്നു ഈ കഥാപാത്രം. വെട്രിമാരന്‍റെ അടുത്ത ചിത്രമായ വാടിവാസലിന് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് അമീര്‍ സുല്‍ത്താനും കൂടി ചേര്‍ന്നാണ്. ഒപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട് അമീര്‍.

Add Asianetnews as a Preferred SourcegooglePreferred

നാല് ചിത്രങ്ങളാണ് അമീര്‍ സുല്‍ത്താന്‍ ഇതുവരെ സംവിധാനം ചെയ്‍തത്. മൗനം പേസിയതേ, റാം, പരുത്തിവീരന്‍, ആദി ഭഗവാന്‍ എന്നിവ. ജയം രവി നായകനായ ആദി ഭഗവാന്‍ 2013ലാണ് പുറത്തെത്തിയത്. പുതിയ ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതികപ്രവര്‍ത്തകരുടെയും പേരുവിവരം ഫെബ്രുവരി 14ന് പ്രഖ്യാപിക്കുമെന്ന് അറിയുന്നു.

Scroll to load tweet…

അതേസമയം വിടുതലൈ എന്ന മറ്റൊരു ചിത്രം കൂടി വെട്രിമാരന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സൂരി നായകനായെത്തുന്ന ആദ്യ ചിത്രമാണിത്. വിജയ് സേതുപതി, ഗൗതം വസുദേവ് മേനോന്‍ എന്നിവര്‍ മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ സിനിമയുടെ പ്രധാന ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്.