മുംബൈ: ബോളിവുഡ് താരം അമീഷ പാട്ടീലിന്‍റെ കൊറോണ കാലത്തെ പിറന്നാളാഘോഷത്തിന് അഭിനന്ദനവുമായി സമൂഹമാധ്യമങ്ങള്‍. നാല്‍പ്പത്തിനാലാം പിറന്നാള്‍ കൊവിഡ് ഭീതിയിലായ മുംബൈയിലെ പല സ്ഥലങ്ങളിലും മാസ്കുകളും സാനിറ്ററി പാഡുകളും ഭക്ഷണവും വിതരണം ചെയ്താണ് നടി ആഘോഷിച്ചത്.  വുമന്‍റെസ്പെക്ട് ഫൌണ്ടേഷന്‍ എന്ന എന്‍ജിഒയുമായി ചേര്‍ന്നായിരുന്നു താരത്തിന്‍റെ വേറിട്ട രീതിയിലെ ആഘോഷം.

സാധിക്കുന്ന രീതിയിലെ ചെറിയ കാര്യങ്ങള്‍ ചെയ്ത ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാള്‍ എന്നാണ് ആഘോഷത്തേക്കുറിച്ച് അമീഷ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നത്. കൊവിഡ് കാലത്ത് മാതൃകാപരമായ ആഘോഷരീതി തിരഞ്ഞെടുത്ത താരത്തിന് അഭിനന്ദനവുമായി നിരവധിപ്പേരാണ് എത്തുന്നത്. എന്നാല്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിടുന്നത് ശ്രദ്ധനേടാനാണ് എന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. 
 

ലോക്ക്ഡൌണില്‍ കൊച്ചിയില്‍ കുടുങ്ങിയ 167 സ്ത്രീകളെ 'എയര്‍ലിഫ്റ്റ്' ചെയ്ത് സോനു സൂദ് 

എസി മുറികളില്‍ ഇരുന്ന് ട്വീറ്റ് ചെയ്തല്ല അവരെക്കുറിച്ച് ആശങ്കപ്പെടേണ്ടത്; ജീവിതത്തില്‍ നായകനായി ഈ 'വില്ലന്‍'