Asianet News MalayalamAsianet News Malayalam

അമിതാഭ് ബച്ചനെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്‍തു

കുറച്ച് ദിവസം വിശ്രമം എടുക്കാൻ അമിതാഭ് ബച്ചനോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Amitabh Bachan discharged from Nanavati hospital
Author
Mumbai, First Published Oct 19, 2019, 11:11 AM IST

ഹിന്ദി സിനിമയിലെ ഇതിഹാസ താരം അമിതാഭ് ബച്ചൻ ആശുപത്രിയിലാണെന്ന വാര്‍ത്ത ആരാധകരില്‍ അശങ്ക പടര്‍ത്തിയിരുന്നു. അമിതാഭ് ബച്ചനെ ആശുപത്രിയില്‍ നിന്ന് ഡി‍സ്‍ചാര്‍ജ് ചെയ്‍തുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പതിവ് ചികിത്സയ്‍ക്കായാണ് അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. മൂന്ന് ദിവസത്തിനു ശേഷം അമിതാഭ് ബച്ചൻ ആശുപത്രി വിടാത്തത് ആരാധകരില്‍ ആശങ്കയുണ്ടാക്കി. എന്നാല്‍ ഒടുവില്‍ അമിതാഭ് ബച്ചനെ ഡിസ്‍ചാര്‍ജ് ചെയ്‍തിരിക്കുന്നു. കരള്‍ രോഗ സംബന്ധമായിട്ടുള്ള ചികിത്സയ്‍ക്കായാണ് അമിതാഭ് ബച്ചൻ ആശുപത്രിയില്‍ എത്തിയിരുന്നത്. എന്തായാലും അമിതാഭ് ബച്ചൻ ആരോഗ്യകരമായി ഇരിക്കുന്നുവെന്ന വാര്‍ത്ത തന്നെയാണ് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നത്. മുംബൈ നാനാവതി ആശുപത്രിയിലായിരുന്നു അമിതാഭ് ബച്ചനെ പ്രവേശിപ്പിച്ചിരുന്നത്. കുറച്ച് ദിവസം വിശ്രമം എടുക്കാൻ അമിതാഭ് ബച്ചനോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Follow Us:
Download App:
  • android
  • ios