ഹിന്ദി സിനിമാ ലോകത്തെ ഇതിഹാസ താരം അമിതാഭ് ബച്ചനാണ് ഇത്തവണത്തെ ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്‍ക്ക് നല്‍കുന്ന പുരസ്‍കാരം കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്‍കര്‍ പ്രഖ്യാപിച്ചിച്ചത്. അവാര്‍ഡ് ലഭിച്ചതില്‍ പ്രതികരണവുമായി അമിതാഭ് ബച്ചൻ രംഗത്ത് എത്തി. എല്ലാവര്‍ക്കും നന്ദിയെന്നാണ് അമിതാഭ് ബച്ചൻ പറയുന്നത്.

എന്താണ് എന്റെ മനസ്സിലെന്ന് എനിക്ക് അറിയാനാകുന്നില്ല. അത് എന്തുമായിക്കോട്ടെ. നന്ദിയും എളിമയും ആണ് പ്രധാനം. എല്ലാവരോടും സ്‍നേഹവും- അമിതാഭ് ബച്ചൻ ബ്ലോഗില്‍ എഴുതി. ഒരു പ്രതികരണത്തിനായി വാക്കുകളുടെ അപര്യാപ്‍തതയുണ്ട്.  അതിനായി കാത്തിരിക്കുന്നു. എന്തായാലും നന്ദി- അമിതാഭ് ബച്ചൻ സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നു.