ഹിന്ദി സിനിമ ലോകത്തെ ഇതിഹാസ താരമാണ് അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചന് രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരാണുള്ളത്. അമിതാഭ് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അമിതാഭ് ബച്ചൻ അസുഖബാധിതനാണെന്ന വാര്‍ത്ത ആരാധകര്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്നു. അമിതാഭ് ബച്ചൻ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആരാധകര്‍ ആശംസകളും പ്രാര്‍ഥനകളും നേര്‍ന്നിരുന്നു. ആരാധകരുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചൻ.

എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി, ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു- അമിതാഭ് ബച്ചൻ പറയുന്നു. അസുഖത്തെ തുടര്‍ന്ന് അമിതാഭ് ബച്ചൻ ദേശീയ ചലച്ചിത്ര അവാര്‍ഡിന് എത്തിയിരുന്നില്ല. പനി ബാധിച്ചു. യാത്ര ചെയ്യാൻ അനുവാദമില്ല. ദേശീയ അവാര്‍ഡ് ചടങ്ങിന് എത്താനാകില്ല. നിര്‍ഭാഗ്യം. ഖേദിക്കുന്നു- അമിതാഭ് ബച്ചൻ പറയുന്നു. സിനിമ രംഗത്തെ സമഗ്ര സംഭാവനയ്‍ക്കുള്ള ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് അമിതാഭ് ബച്ചനായിരുന്നു. ദേശീയ ചലച്ചിത്ര അവാര്‍ഡിന് അസുഖത്തെ തുടര്‍ന്ന് എത്താനാകാതിരുന്നതിനാല്‍ 29ന് രാഷ്‍ട്രപതി ഭവനില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ അമിതാഭ് ബച്ചന് പുരസ്‍കാരം സമ്മാനിക്കുമെന്ന് വാര്‍ത്ത വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേകര്‍ പറഞ്ഞിരുന്നു.