മകൻ അഭിഷേക്  ബച്ചനാണ് ആദ്യം ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിൽ ബച്ചൻ കുടുംബത്തിലെ അമിതാഭ് ബച്ചൻ, മരുമകൾ ഐശ്വര്യ റായ്, മകൾ ആരാധ്യ എന്നിവർ കൊവിഡ് രോഗമുക്തി നേടി.

മുംബൈ: ബോളിവുഡ് നടൻ അമിതാഭ് ബച്ചന് കൊവിഡ് രോഗമുക്തി. മകൻ അഭിഷേക് ബച്ചനാണ് ഇക്കാര്യം ആദ്യം ട്വിറ്ററിലൂടെ അറിയിച്ചത്. പിന്നാലെ അമിതാഭ് ബച്ചൻ തന്നെ രോഗമുക്തി നേടിയ വിവരം ആരാധകരെ അറിയിച്ചു. കൊവിഡ് രോഗബാധിതരായി മുംബൈയിലെ നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബച്ചൻ കുടുംബം. അമിതാഭ് ബച്ചൻ, മരുമകൾ ഐശ്വര്യ റായ്, മകൾ ആരാധ്യ എന്നിവർ കൊവിഡ് രോഗമുക്തി നേടി.

Add Asianetnews as a Preferred SourcegooglePreferred

അതേ സമയം മകൻ അഭിഷേക് ബച്ചൻ നിലവിൽ ചികിത്സയിലാണ്. അമിതാഭ് ബച്ചനായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് അഭിഷേകിനും ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. അമിതാഭ് ബച്ചൻ്റെ ഭാര്യ ജയ ബച്ചൻ്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.

Scroll to load tweet…