പ്രായമെത്രയാലും ബോളിവുഡില്‍ ഇന്നും താരരാജാവാണ് അമിതാഭ് ബച്ചൻ. തുടര്‍ച്ചയായി അമിതാഭ് ബച്ചൻ സിനിമകള്‍ ചെയ്യുന്നു. അമിതാഭ് ബച്ചൻ ഫോട്ടോകള്‍ ചെയ്യാറുണ്ട്. ഇപോള്‍ പുതിയ സിനിമ തുടങ്ങുന്നതിന്റെ പിരിമുറക്കത്തിലാണ് അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം പറയുന്നത്. പുതിയ സംരംഭങ്ങളുടെ ആരംഭം ഒരു പേടിസ്വപ്‍നമാണ് എന്ന് അമിതാഭ് ബച്ചൻ പറയുന്നു.

പുതിയ സംരംഭങ്ങളുടെ ആരംഭം ഒരു പേടിസ്വപ്‍നമാണ്. ഒന്നും ശരിയായി നടക്കില്ലെന്ന ആശങ്കയും ഭയവും നാശമുണ്ടാക്കുന്നു. അതിനാൽ ഇത് ഭയങ്കര രാത്രിയാണ്.  എഴുതിക്കൊണ്ടിരിക്കുന്ന ബ്ലോഗ് പൂര്‍ണതയിലെത്തതാണ് എന്ന് അമിതാഭ് ബച്ചൻ പറയുന്നു. തന്റെ ബുദ്ധിമുട്ടുകളെ കുറിച്ചാണ് അമിതാഭ് ബച്ചൻ പറയുന്നത്. സ്ക്രിപ്റ്റ് അല്ലാതെ മറ്റൊന്നും ശ്രദ്ധ ആകർഷിക്കുന്നില്ല, മാത്രമല്ല ഉറക്കമില്ലാത്ത മറ്റൊരു രാത്രി ഉണ്ടാകുമെന്ന് മനസ്സിന് തോന്നുന്നു. എല്ലാവരിൽ നിന്നും ഒളിച്ചോടാനും ചില വിസ്‍മിതികളിൽ ഒളിച്ചിരിക്കാനും ഇനി ഒരിക്കലും പ്രത്യക്ഷപ്പെടാനും ആഗ്രഹിക്കുന്ന സമയമാണിത്. എന്നാൽ അഭിനയമാണ് തൊഴില്‍ എന്നും അമിതാഭ് ബച്ചൻ സൂചിപ്പിക്കുന്നു.

അമിതാഭ് ബച്ചന്റെ കുറിപ്പിന് കമന്റുമായി നടൻ മാധവൻ രംഗത്ത് എത്തി.

സാറിന് ഇപ്പോഴും അങ്ങനെ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കേണ്ടതെന്നും  ഷൂട്ടിന്റെ ആദ്യ ദിവസം വസ്ത്രങ്ങൾ ധരിക്കാൻ ഞാൻ മറന്നുവെന്നുപോലും തോന്നുമെന്നും മാധവൻ പറയുന്നു.