അമിതാഭ് ബച്ചൻ കോൻ ബനേഗ ക്രോർപതിയിൽ നിന്ന് പിന്മാറുന്നു എന്ന അഭ്യൂഹങ്ങൾക്കിടെ പുതിയ അവതാരകനെ കണ്ടെത്താൻ സർവേ.
മുംബൈ: കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അമിതാഭ് ബച്ചൻ ഇട്ട പോസ്റ്റ് ഏറെ വൈറലായിരുന്നു "പോകാൻ സമയമായി" എന്നാണ് ബിഗ്ബി എഴുതിയിരുന്നു. ഈ പോസ്റ്റ് അമിതാഭിന്‍റെ റിട്ടേയര്‍മെന്‍റ് സൂചനയായി പലരും വായിച്ചു. ബിഗ് ബി സിനിമകളിൽ നിന്നോ കോൻ ബനേഗ ക്രോർപതിയിൽ നിന്നോ വിരമിക്കുന്നതിനെക്കുറിച്ചാണ് സൂചന നൽകുന്നത് എന്ന രീതിയിലാണ് ചര്‍ച്ച പുരോഗമിച്ചത്.
ഇന്റർനെറ്റിലെ നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ബിഗ് ബി കോൻ ബനേഗ ക്രോർപതി ക്വിസ് ഷോയിൽ നിന്ന് പിന്മാറാൻ പദ്ധതിയിടുന്നുണ്ടെന്നാണ്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. കിംവദന്തികൾക്കിടയിൽ കെബിസിയുടെ പുതിയ അവതാരകനാകാൻ സാധ്യതയുള്ള താരത്തെ തിരഞ്ഞെടുക്കാൻ ഒരു സർവേ നടത്തി.
ഷാരൂഖ് ഖാൻ, ഐശ്വര്യ റായ് ബച്ചൻ എന്നിവരായിരുന്നു സർവേയിൽ ഉയർന്നുവന്ന പ്രധാന പേരുകൾ.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബ്രാൻഡ്‌സും (IIHB) റെഡിഫ്യൂഷന്റെ റെഡ് ലാബും അടുത്തിടെ നടത്തിയ സര്‍വേ അനുസരിച്ച് കൗൻ ബനേഗ ക്രോർപതിയിൽ അമിതാഭ് ബച്ചന് പകരം ഷാരൂഖ് ഖാൻ വേണമെന്നാണ് ഭൂരിപക്ഷം പറഞ്ഞത്.
ബിഗ് ബിയുടെ മരുമകൾ ഐശ്വര്യ റായ് ബച്ചനാണ് ഷാരൂഖ് കഴിഞ്ഞാല്‍ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. പട്ടികയിൽ മൂന്നാമത് ക്രിക്കറ്റ് താരം എംഎസ് ധോണിയായിരുന്നു. ഇന്ത്യയിലെ ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീ പുരുഷന്മാരാണ് സര്‍വേയില്‍ പങ്കെടുത്തത്.
അതേസമയം അമിതാഭ് ജനപ്രിയമായ കോൻ ബനേഗ ക്രോർപതി വിടുന്നതായി വിവരമൊന്നും ഇല്ല. അതിനാല്‍ തന്നെ ഒരു പരീക്ഷണ സര്‍വേ മാത്രമാണ് ഇത്. നേരത്തെ അമിതാഭ് മാറിനിന്ന കാലത്ത് ഷാരൂഖ് കെബിസി അവതാരകനായിട്ടുണ്ട്. 2000 ത്തില്‍ തന്‍റെ 56മത്തെ വയസിലാണ് അമിതാഭ് ആദ്യമായി കെബിസി അവതാരകനായി എത്തിയത്. 16 സീസണുകള്‍ അമിതാഭ് അവതരിപ്പിച്ചിട്ടുണ്ട്.
'മുസ്ലീങ്ങളെ അപമാനിക്കുന്നത്': വിജയ് സംഘടിപ്പിച്ച നോമ്പുതുറയ്ക്കെതിരെ പോലീസില്‍ പരാതി
ടീം ഗുണ്ടിന്‍റെ 'അനന്തമഹാസംഭവം'മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്നു
