ഓരോ ആള്‍ക്കാരും എന്തൊക്കെ കാര്യങ്ങളാകും പ്ലാൻ ചെയ്‍തിട്ടുണ്ടാകുക. കൊവിഡിനെ തുടര്‍ന്ന് അതൊക്കെ വേണ്ടെന്നു വയ്‍ക്കേണ്ടി വന്നിട്ടുണ്ടാകും. എന്തൊക്കെ ബുദ്ധിമുട്ടുകളാകും ഉണ്ടായിട്ടുണ്ടാകുക. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാൻ ആകാത്തതിന്റെ വിഷമത്തിലായിരുന്നു അമിതാഭ് ബച്ചന്റെ കൊച്ചു മകള്‍ നവ്യ നന്ദ. എന്നാല്‍ ബിരുദ ദാന ചടങ്ങിന്റെ ആഘോഷങ്ങള‍ വീട്ടില്‍ നടത്തിയിരിക്കുകയാണ് അമിതാഭ് ബച്ചനും കുടുംബവും.

എന്റെ കൊച്ചു മകള്‍ നവ്യ. ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം. ബിരുദ ദിനം. ന്യയോര്‍ക്കിലെ കോളേജില്‍ നിന്ന് ബിരുദം നേടിയിരിക്കുന്നു. പക്ഷേ കൊവിഡ് കാരണം ബിരുദ ദാന ചടങ്ങ് നഷ്‍ടപ്പെട്ടു. പക്ഷേ അവള്‍ ഗൗണും തൊപ്പിയും അണിയാൻ ആഗ്രഹിച്ചു. ഞങ്ങളുടെ സ്റ്റാഫ് അവള്‍ക്കായി ഗൗണും തൊപ്പിയും തുന്നി. ഗ്രാജുവേഷൻ ദിനം വീട്ടില്‍ ആഘോഷിച്ചു. എത്ര പോസറ്റീവ് ആയ മനോഭാവമെന്നും നവ്യയുടെ ഫോട്ടോ ഷെയര്‍ ചെയ്‍ത് അമിതാഭ് ബച്ചൻ എഴുതുന്നു.