ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസമാണ് അമിതാഭ് ബച്ചൻ. വര്‍ഷങ്ങളായി ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടൻ. അമിതാഭ് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കൊച്ചുമകനുമൊത്തുള്ള അമിതാഭ് ബച്ചന്റെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. വ്യായാമം ചെയ്യുന്ന ഫോട്ടോയാണ് അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഫൈറ്റ്. ഫൈറ്റ് ദ ഫിറ്റ് എന്നാണ് അമിതാഭ് ബച്ചൻ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്. പേരക്കുട്ടിയുടെ പ്രചോദനം എന്നും എഴുതിയിരിക്കുന്നു. എന്തായാലും ഒട്ടേറെ ആരാധകര്‍ കമന്റുകളുമായി രംഗത്ത് എത്തി. പ്രായം എത്രയായാലും അമിതാഭ് ബച്ചൻ കാട്ടുന്ന ആവേശം മാതൃകയാണ് എന്ന് ആരാധകര്‍ പറയുന്നു. തന്റ കൊച്ചുമകൻ അഗസ്ത്യ നന്ദയുമൊത്തുള്ള അമിതാഭ് ബച്ചന്റെ ഫോട്ടോയില്‍ ആ ആവേശം കാണുകയും ചെയ്യുന്നുണ്ട്.