Asianet News MalayalamAsianet News Malayalam

ഹാര്‍ലി ഡേവിഡ്‍സണില്‍ സൂപ്പര്‍ കൂള്‍ ലുക്കില്‍ അമിതാഭ് ബച്ചൻ

അമിതാഭ് ബച്ചന്റെ പുതിയ ഫോട്ടോ ചര്‍ച്ചയാകുന്നു.

Amithabh bachan share his photo
Author
Kochi, First Published Jul 1, 2021, 3:59 PM IST

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും തലമുതിര്‍ന്ന നടൻമാരില്‍ ഒരാളാണെങ്കിലും വെള്ളിത്തിരയിലും പുറത്തും അമിതാഭ് ബച്ചന്റെ മനസിന് ചെറുപ്പമാണ്. എഴുപത്തിയെട്ടുകാരനായ അമിതാഭ് ബച്ചൻ പങ്കുവയ്‍ക്കുന്ന ഫോട്ടോകള്‍ തന്നെ അതിന് സാക്ഷ്യം. അമിതാഭ് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ അമിതാഭ് ബച്ചന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

ഹാര്‍ലി ഡേവിഡ്‍സണ്‍ ബൈക്കില്‍ സൂപ്പര്‍ കൂള്‍ ലുക്കില്‍ റൈഡിംഗിന് പോകുന്ന തരത്തിലാണ് അമിതാഭ് ബച്ചൻ പോസ് ചെയ്‍തിരിക്കുന്നത്. കുറുത്ത ലെതര്‍ജാക്കറ്റും ധരിച്ചിരിക്കുന്നു. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ദ കൂളസ്റ്റ് എന്നാണ് അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യാ നവേലി കമന്റ് എഴുതിയിരിക്കുന്നത്.

സിനിമയിലും സജീവമാണ് അമിതാഭ് ബച്ചൻ.

ദീപിക പദുക്കോണ്‍ നായികയാകുന്ന ദ ഇന്റേണിന്റെ റീമേക്കിലും അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന മേയ്‍ ഡേയിലും അമിതാഭ് ബച്ചനും പ്രധാന കഥാപാത്രമായി എത്തുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios