ദല്ലാൾ നന്ദകുമാറിന്റെ സഹായത്തോടെയാണ് അമ്മ സംഗമം സംഘടിപ്പിച്ചത്.
താരസംഘടനയായ അമ്മയുടെ കുടുംബ സംഗമത്തിന്റെ വിവാദ കരാർ രേഖ പുറത്ത്. ദല്ലാൾ നന്ദകുമാറിന്റെ സഹായത്തോടെയാണ് അമ്മ സംഗമം സംഘടിപ്പിച്ചത്. നന്ദകുമാർ ചെയർമാനായ വെണ്ണല്ലയിലെ അമ്പലമായിരുന്നു മുഖ്യ സ്പോൺസർ.
അമ്മ'യുടെ കുടുംബ സംഗമ സ്പോൺസർഷിപ്പ് കരാറിൽ ഔദ്യോഗികമായി ഒപ്പിട്ടത് നന്ദകുമാറും കുക്കു പരമേശ്വരനുമാണ്. ക്ഷേത്രത്തെ സംഘടനയുമായി ബന്ധിപ്പിക്കാൻ മുൻകൈ എടുത്തത് പ്രസിഡന്റായ ശ്വേത മേനോനാണ്. അശരണരായ കലാകാരന്മാരെ സഹായിക്കാൻ ക്ഷേത്രം നൽകാൻ തീരുമാനിച്ച തുക, സംഭാവനയായി സ്വീകരിക്കുന്നതിന് പകരം സ്പോൺസർഷിപ്പ് ആക്കി മാറ്റിയത് ശ്വേത മേനോനാണെന്നാണ് റിപ്പോര്ട്ട്. ക്ഷേത്രഭാരവാഹികളെ തെറ്റിദ്ധരിപ്പിച്ചാണെന്ന് ആരോപണമുണ്ട്. ഇടപാടുകളിൽ ശ്വേത മേനോന്റെ അടുത്തയാൾ ഇടനിലക്കാരനായി പ്രവർത്തിച്ചതായും ആക്ഷേപമുണ്ട്. വാഗ്ദാനം ചെയ്ത തുകയിൽ 30 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ബാക്കി 45 ലക്ഷം രൂപ ഇനിയും ലഭിക്കാനുണ്ട്.
