അമ്മയിലെ കൂട്ടരാജി ഉചിതമായ തീരുമാനം, പുതിയ ഭാരവാഹികളില്‍ പകുതിയും സ്ത്രീകളായിരിക്കണം: ഭാഗ്യലക്ഷ്മി
നിലവിൽ പരാതി പറഞ്ഞവർ പൊലീസിന് മുന്നിലും പരാതി നൽകണം. നിയമത്തിന്‍റെ അവസാന വഴിയും തേടണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു
തിരുവനന്തപുരം: അമ്മ സംഘടനയുടെ ഭരണസമിതി പിരിച്ചുവിട്ടത് ഉചിതമായ തീരുമാനമാണെന്നും സ്വാഗതാര്‍ഹമാണെന്നും നടി ഭാഗ്യലക്ഷ്മി പറഞ്ഞു. ഭരണസമിതിയുടെ കൂട്ടരാജികൊണ്ട് മാത്രമായില്ല. തുടര്‍ നടപടികള്‍ കൂടി ഉണ്ടാകണം. ഇത്രയും ആരോപണം നേരിടുമ്പോൾ രാജി വെക്കേണ്ടത് കമ്മിറ്റിയുടെ ഉത്തരവാദിത്തമാണ്. ഓരോ ദിവസവും പുതിയ പേര് വന്നു കൊണ്ടിരിക്കുകയാണ്.
സംഘടനയിലുള്ളവരുടെ ആശങ്ക പരിഹരിക്കാനുള്ള തീരുമാനം ഉചിതമാണ്. ഇനി ആരോപണങ്ങളിൽ അന്വേഷണവുമായി സഹകരിക്കണം. ആരോപണം നേരിടുന്നവര്‍ അന്വേഷണവുമായി സഹകരിക്കുന്നത് സംബന്ധിച്ച് വ്യക്തിപരമായി തീരുമാനിക്കേണ്ട കാര്യമാണ്. അമ്മയിൽ പുതിയ ഭാരവാഹികൾ 50 ശതമാനം സ്ത്രീകൾ ആകണം. നിലവിൽ പരാതി പറഞ്ഞവർ പൊലീസിന് മുന്നിലും പരാതി നൽകണം. നിയമത്തിന്‍റെ അവസാന വഴിയും തേടണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
'അമ്മ'യിൽ കൂട്ടരാജി; മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവച്ചു, ഭരണസമിതി പിരിച്ചു വിട്ടു