തന്നെ അനുകരിക്കുന്നതിൽ താങ്കളെ ആണ് ഏക്കേറെ ഇഷ്ടമെന്ന് വിസ് അച്യുതാനന്ദൻ പറഞ്ഞ വാക്കുകൾ മനോജ് ​ഗിന്നസ് ഓർക്കുന്നു.

ന​സാ​ഗരത്തിനിടയിലൂടെ വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിൽ എത്തിയിരിക്കുകയാണ്. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒട്ടനവധി പേരാണ് ഓരോ പ്രദേശങ്ങളിലും അദ്ദേഹത്തെ അവസാനമായൊരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്. വിഎസിന്റെ വിയോ​ഗം പങ്കുവച്ച് കലാസാംസ്കാരിക രം​ഗത്തുള്ളവരും എത്തുന്നുണ്ട്. വിഎസിനെ അനുകരിക്കുന്നതിൽ എന്നും മുൻപന്തിയിലുണ്ടായിരുന്ന നടനും മിമിക്രി ആര്‍ടിസ്റ്റുമായ മനോജ് ഗിന്നസ് പങ്കുവച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.

തന്നെ അനുകരിക്കുന്നതിൽ താങ്കളെ ആണ് ഏക്കേറെ ഇഷ്ടമെന്ന് വിസ് അച്യുതാനന്ദൻ പറഞ്ഞ വാക്കുകൾ മനോജ് ​ഗിന്നസ് ഓർക്കുന്നു. തന്നെ അനുകരിച്ചാൽ എത്ര രൂപ കിട്ടുമെന്ന് അദ്ദേഹം ചോദിച്ചതും 2500 രൂപ എന്ന് പറഞ്ഞപ്പോൾ എനിക്കത്രയേ വിലയൊള്ളോന്ന് പറഞ്ഞ് ചിരിച്ച വിഎസിനെയും മനോജ് ഓർത്തെടുത്തു.

"പ്രിയ സഖാവിനു വിട..ഏഷ്യാനെറ്റ് സിനിമാലയിൽ ആദ്യമായി സഖാവിന്റെ രൂപ സാദൃശ്യം ഞാൻ അവതരിപ്പിച്ചു. ലോക മലയാളികൾ അതേറ്റുവാങ്ങി..ഒരിക്കൽ സഖാവിനെ നേരിട്ട് കാണുവാനും സാധിച്ചു. അന്നെന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു "എന്നെ അനുകരിക്കുനതിൽ താങ്കളെ ആണ് എനിക്കേറെ ഇഷ്ടം എന്ന്. അഭിമാനം തോന്നിയ നിമിഷമായിരുന്നു എനിക്ക്. പിന്നീട് ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു "എന്നെ അനുകരിക്കുന്നതിൽ താങ്കൾക്ക് എന്തു കിട്ടുമെന്ന്. ഞാൻ പറഞ്ഞു 2500 രൂപ കിട്ടുമെന്ന്. "അപ്പോൾ എനിക്കത്രയേ വിലയൊള്ളോ" എന്ന് പറഞ്ഞു ചിരിച്ചു. ഇഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റ്‌ നേതാക്കളിൽ എനിക്കേറ്റവും പ്രിയപ്പെട്ട വിഎസ് ന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ", എന്നാണ് മനോജ് ​ഗിന്നസ് കുറിച്ചത്.

അതേസമയം, വിഎസിന്‍റെ മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് എത്തിക്കുന്നത്. ശേഷം തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ്, ബീച്ച് റിക്രിയേഷൻ ഗ്രൗണ്ട്, സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ്, കടപ്പുറം റിക്രിയേഷൻ ​ഗ്രൗണ്ട് എന്നിവിടങ്ങളിലും പൊതുദർശനം നടക്കും. ഇന്ന് വൈകുന്നേരം സംസ്കാര ചടങ്ങുകളും നടക്കും. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്