അമൃതയും എലിസബത്തും ഒന്നിച്ചിറങ്ങിയാൽ ബാല ജയിലിൽ, അയാൾ ക്രൂരനാണ്: ആരോപണവുമായി അമൃതയുടെ പിആർഒ
മകളെ സ്നേഹിക്കുന്ന ഒരച്ഛനോ ഭാര്യയെ ജീവനു തുല്യം സ്നേഹിക്കുന്ന ഭർത്താവോ അല്ല ബാല എന്നും കുക്കു.
നടൻ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രശ്നങ്ങളിൽ പ്രതികരണവുമായി അമൃതയുടെ പിആർഒ കുക്കു എനോല. അമൃതയ്ക്ക് നേരെ ബാല നടത്തിയ പീഡനങ്ങൾ തനിക്ക് അറിയാമെന്നും തെളിവുകളുണ്ടെന്നും കുക്കു പറയുന്നു. മകളെ സ്നേഹിക്കുന്ന ഒരച്ഛനോ ഭാര്യയെ ജീവനു തുല്യം സ്നേഹിക്കുന്ന ഭർത്താവോ അല്ല ബാല എന്നും കുക്കു പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു പിആർഒയുടെ പ്രതികരണം.
കുക്കു എനോല പറയുന്നത് ഇങ്ങനെ
ബാല എന്ന വ്യക്തിയ്ക്ക് എതിരെ ആരും സംസാരിക്കില്ല. കാരണം അയാളെ എല്ലാവർക്കും പേടിയാണ്. ബാലയ്ക്ക് ഒപ്പം ഭാര്യയായി താമസിച്ച ആരും അയാളെ കുറിച്ച് നല്ലത് പറയില്ല. കാരണം അത്രയ്ക്കും ക്രൂരനായിട്ടുള്ളൊരു മനുഷ്യനാണ് അയാൾ. സോഷ്യൽ മീഡിയയിൽ വന്ന് പറയുന്നത് പോലെ മകളെ സ്നേഹിക്കുന്ന ഒരച്ഛനോ ഭാര്യയെ ജീവനു തുല്യം സ്നേഹിക്കുന്ന ഭർത്താവോ അല്ല ആയാൾ. മീഡിയയുടെ മുന്നിൽ ബാല ഒന്നാന്തരം നടനാണ്. അമൃത ചേച്ചിയും എലിസബത്തുമായി സംസാരിക്കുന്ന കാര്യം അടുത്തിടെ ഞാൻ കേൾക്കാൻ ഇടയായി. അതിൽ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. ഒരു മനുഷ്യന് ഇങ്ങനെയാകാൻ പറ്റുമോ എന്ന് തോന്നിപ്പോയി. അമൃത ചേച്ചി നേരിട്ട പീഡനങ്ങളെ കുറിച്ച് എനിക്ക് നന്നായി അറിയാം. എലിസബത്തിനെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. കേരളത്തിലെ എല്ലാവരെയും ഇമോഷൻസ് വച്ച് ബാല ചീറ്റ് ചെയ്തു കൊണ്ടിരിക്കയാണ്.
പ്രതീക്ഷകളെ എല്ലാം നശിപ്പിച്ച് കൊണ്ടുള്ള ജീവിതം ആയിരുന്നു അമൃത ചേച്ചിക്ക് കിട്ടിയത്. കല്യാണം കഴിഞ്ഞപ്പോൾ തന്നെ ബാല ചേച്ചിയുടെ ഫോൺ ഇല്ലാതാക്കി. വീട്ടുകാരുമായുള്ള എല്ലാ കോൺടാക്ടും കട്ട് ചെയ്യിപ്പിച്ചു. സുഹൃത്തുക്കളെ കള്ളുകുടിക്കാനായി ബാല വീട്ടിലേക്ക് വിളിച്ചു വരുത്തും. അമൃതേച്ചി പാതിരാത്രിയ്ക്ക് ഇവർക്ക് വച്ചുവിളമ്പി കൊടുക്കണം. എച്ചിൽ പാത്രം കഴുകുന്നതായിരുന്നു അമൃതയുടെ പ്രധാന തൊഴിൽ. ഇതേക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ പട്ടിയെ തല്ലുന്നത് പോലെ തല്ലി ചോരവരുത്തിയ ദിവസങ്ങളുണ്ട്. അണ്‍നാചുറല്‍ സെക്‌സ്, മാരിറ്റല്‍ റേപ്പ്, സെക്ഷ്വല്‍ അബ്യൂസ് തുടങ്ങി എല്ലാ ചേച്ചിയ്ക്ക് നേരെ ഇയാൾ നടത്തി. ഇതേ അനുഭവം എലിസബത്തിനും ഉണ്ടായി.
ബാല പെർവെർട്ട് ആണ്. ഒരു ദിവസം ഏതോ ജൂനിയർ ആർട്ടിസ്റ്റുമായി ബാല വീട്ടിൽ കയറി വന്നു. ഇതൊക്കെ പറ്റുകയാണെങ്കിൽ മതിയെന്ന് എലിസബത്തിനോട് പറഞ്ഞു. അതാണ് അവർ അവിടെന്ന് ഇറങ്ങി പോയത്. എലിസബത്ത് മൂന്ന് തവണ ആത്മഹ്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. നിങ്ങളിതൊക്കെ ആരെങ്കിലും അറിയുന്നുണ്ടോ. അമൃതയുടെ മകൾ ഗതികേട് കൊണ്ടാണ് വീഡിയോ ഇട്ടത്. പന്ത്രണ്ട് വയസുള്ളൊരു കൊച്ച് അങ്ങനെയൊരു വീഡിയോ ഇടണമെങ്കിൽ എന്തുമാത്രം മോശകരമായൊരു അവസ്ഥയിലൂടെ ആകും ആ കുട്ടി കടന്ന് പോയിട്ടുണ്ടാകുക.
വീണ്ടും വിവാഹിതയാകുന്നു; അറിയിച്ച് വനിത വിജയകുമാർ, ഒപ്പം സേവ് ദ ഡേറ്റ് ഫോട്ടോയും
എലിസബത്തും അമൃത സുരേഷും കടന്നുപോയി വഴികൾ നമുക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. അത്രമാത്രം മോശമായ രീതിയിൽ ആണ് ബാല അവരോട് പെരുമാറിയത്. അമൃതയും എലിസബത്തും ഒരുമിച്ചിറങ്ങിയാൽ ബാല ജയിലിന് അകത്താണ്. സ്വന്തം ഭാര്യയുടെ കിടപ്പറയിലെ വീഡിയോ എടുത്ത് വച്ചിട്ട് അത് പുറത്തുവിടുമെന്ന് ഏതെങ്കിലും ഭർത്താക്കന്മാർ ഭീഷണിപ്പെടുത്തോ. എന്നാൽ അങ്ങനെ പറയുന്ന ആളാണ് ബാല. എലിസബത്തും അമൃതേച്ചിയും തമ്മിലുള്ള സംസാരത്തിൽ നിന്നാണ് ഞാൻ ഇതൊക്കെ മനസിലാക്കുന്നത്. ഞാൻ ഞെട്ടിപ്പോയി. ഇതൊക്കെ പറഞ്ഞതിന്റെ പേരിൽ എനിക്കും ആ കുടുംബത്തിനും വരാൻ പോകുന്ന ഭവിഷത്തുകൾ വളരെ വലുതായിരിക്കും. അമൃതയ്ക്കും കുടുംബത്തിനുമോ എലിസബത്തിനും കുടുംബത്തിനുമോ സോഷ്യല്‍ മീഡിയിലൂടെയോ അല്ലാതെയോ എന്തെങ്കിലും സംഭവിച്ചാല്‍ ബാലയാണ് ഉത്തരവാദി. അമൃതേച്ചിക്ക് വധഭീഷണിയുണ്ട്. അയാൾ എല്ലാവരെയും പറ്റിച്ച് കൊണ്ടിരിക്കയാണ്. അത് മനസിലാക്കണം. നാളെ ഇതൊക്കെ ആർക്കും സംഭവിക്കാം. ഇയാളെ പേടിച്ചിട്ട് എലിസബത്ത് ഗുജറാത്തിലേക്ക് ജീവനും കൊണ്ട് ഓടിയതാണ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..