പ്രകൃതിയെ ചൂഷണം ചെയ്‍ത് തനിക്കൊന്നും വേണ്ടെന്ന് അവന്തിക പറയുന്നു.

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് അമൃത സുരേഷ് (Amritha Suresh). അമൃത സുരേഷിന്റെ മകള്‍ പാപ്പുവെന്ന അവന്തികയും (Avanthika) പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. അമൃത സുരേഷിന്റെയും മകള്‍ പാപ്പുവിന്റെയും വീഡിയോ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മകള്‍ അവന്തികയുടെ പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അമൃത.

വീട്ടിലെ ഫര്‍ണിച്ചറെ കുറിച്ച് അവന്തിക ചോദിക്കുകയാണ്. അലമാരയും മറ്റ് ഫര്‍ണിച്ചറുമൊക്കെ എന്തുകൊണ്ടാണ് ഉണ്ടാക്കിയതെന്ന് അവന്തിക ചോദിക്കുന്നു. തടികൊണ്ടാണെന്ന് മകളുടെ ചോദ്യങ്ങള്‍ക്ക് അമൃത സുരേഷ് മറുപടി പറയുന്നു. പ്രകൃതിയെയും വന്യജീവജാലങ്ങളെയും നശിപ്പിച്ചുകൊണ്ട് എന്തിനാണ് മനുഷ്യര്‍ ഇങ്ങനെ ചെയ്യുന്നത് എന്ന് അവന്തിക ചോദിക്കുന്നു.

View post on Instagram

ഒടുവില്‍ അവന്തികയ്‍ക്ക് കരച്ചില്‍ വരുകയും ചെയ്യുന്നു. പ്രകൃതിയെ ദ്രോഹിച്ച് ഒന്നും തനിക്ക് വേണ്ട എന്ന് അവന്തിക പറയുന്നു. പ്രധാനമന്ത്രിയോട് ഇക്കാര്യം പറയണമെന്നും അവന്തിക ആവശ്യപ്പെടുന്നു. മരംമുറിക്കുന്നതുപോലുള്ള പ്രവര്‍ത്തികളില്‍ നിന്ന് മനുഷ്യര്‍ പിൻമാറണമെന്നാണ് അവന്തിക ആവശ്യപ്പെടുന്നു.

മകള്‍ അവന്തികയെ സമാധാനിപ്പിക്കുന്ന അമൃതയുടെ വാക്കുകളാണ് വീഡിയോയില്‍ ഒടുവില്‍ കേള്‍ക്കുന്നത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഞെട്ടലുണ്ടാക്കിയെങ്കിലും പുതുതലമുറ വളര്‍ന്നുവരുന്ന രീതിയില്‍ സന്തോഷം ഉണ്ടെന്ന് ക്യാപ്ഷനായി അമൃത സുരേഷ് കുറിക്കുന്നു. ഒട്ടേറെ പേരാണ് അവന്തികയെ അഭിനന്ദിച്ച് രംഗത്ത് എത്തുന്നത്. എന്തായാലും അമൃതയുടെ മകളുടെ വീഡിയോ ഹിറ്റായി മാറിയിരിക്കുകയാണ്.