Asianet News MalayalamAsianet News Malayalam

'എന്റെ സന്തോഷം നീയാണ്, കാണാൻ ഇനിയും കാത്തിരിക്കാനാകില്ല', കുറിപ്പുമായി അമൃത സുരേഷ്

ഗോപി സുന്ദര്‍ എവിടെ പോയി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

 

 Amrutha Suresh share a photo with life partner Gopi Sundar
Author
First Published Jan 19, 2023, 12:13 PM IST

യുവ ഗായിക അമൃത സുരേഷ് ഓണ്‍ലൈനിലും സജീവമായി ഇടെപടുന്ന ആളാണ്. സംഗീത ലോകത്തെ വിശേഷങ്ങള്‍ക്ക് പുറമേ സ്വന്തം ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളും അമൃത സുരേഷ് ആരാധകരുമായി പങ്കുവയ്‍ക്കാറുണ്ട്. ഗായിക അമൃത സുരേഷ് ഏറ്റവും ഒടുവില്‍ പങ്കുവെച്ചിരിക്കുന്നത് ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടായാണ്. അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ചുള്ള ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയും ചെയ്‍തു.

എന്റെ സന്തോഷം നീയാണ്. നിന്നെ കാണാൻ ഇനിയും കാത്തിരിക്കാൻ ആകുന്നില്ല എന്നുമാണ് അമൃത സുരേഷ് ജീവിത പങ്കാളിയായ ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ  എഴുതിയിരിക്കുന്നത്. ഗോപി സുന്ദര്‍ എവിടെ പോയി എന്നാണ് ആരാധകര്‍ കമന്റുകളില്‍ ചോദിക്കുന്നത്. അടുത്തിടെ അമൃത സുരേഷ് ഗോള്‍ഡൻ വിസ സ്വീകരിക്കാൻ യുഎയില്‍ എത്തിയിരുന്നു. അന്ന് അമൃത സുരേഷിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയ ഗോപി സുന്ദറിന്റെ പോസ്റ്റിന് മിസ് യു എന്നായിരുന്നു അമൃത മറുപടി നല്‍കിയത്.

അമൃത സുരേഷിനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ചായിരുന്നു കഴിഞ്ഞ വര്‍ഷം ഗോപി സുന്ദര്‍ പ്രണയം വെളിപ്പെടുത്തിയിരുന്നത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ആ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയത്. അമൃത സുരേഷും പ്രണയം വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ച് മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‍നേഹവും പ്രാര്‍ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അമൃത അന്ന് പറഞ്ഞിരുന്നു.

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു അമൃത സുരേഷ് സംഗീത ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. അമൃത സുരേഷ് 'വാമനപുരി' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയുടെയും ഭാഗമായി.  അമൃത 'സൂഫിയും സുജാത'യും എന്ന ചിത്രത്തിനു വേണ്ടിയാണ് അവസാനമായി പാടിയത്.

Read More: 'തിരുച്ചിദ്രമ്പല'ത്തിന്റെ വിജയം ആവര്‍ത്തിക്കാൻ വീണ്ടും ഒന്നിക്കുന്നു, ധനുഷിനൊപ്പം സണ്‍ പിക്ചേഴ്‍സ്

Follow Us:
Download App:
  • android
  • ios