മകള്‍ അവന്തികയുടെ വിശേഷങ്ങള്‍ ഗായിക അമൃത സുരേഷ് പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്‍ക്കാറുണ്ട്. മകളാണ് തന്റെ എല്ലാം എന്ന് നടൻ ബാലയും പറയാറുണ്ട്. അവന്തികയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. അവന്തികയെ കുറിച്ചുള്ള പുതിയൊരു വിശേഷമാണ് അമൃത സുരേഷ് പങ്കുവച്ചിരിക്കുന്നത്. മകളും പാട്ടിന്റെ ലോകത്തിലേക്ക് എത്തുന്നുവെന്ന വിശേഷമാണ് അമൃത സുരേഷിന് പറയാനുള്ളത്.

 മകൾ പാപ്പു സംഗീത വഴിയിലേക്ക് തിരിയുകയാണ്. ഞങ്ങളുടെ പാപ്പുകുട്ടൻ അവളുടെ സംഗീത യാത്ര മഹാനവമി ദിനത്തിൽ മൂകാംബിക ക്ഷേത്രത്തിൽ ആരംഭിക്കുകയാണ്. ഞങ്ങൾ ജീവിതത്തിലേറ്റവും കാത്തിരുന്ന നിമിഷമാണിത് - അമൃത പറയുന്നു. സാമൂഹ്യമാധ്യമത്തില്‍ അമൃത സുരേഷ് മകള്‍ അവന്തികയുടെ ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്.