ഇപ്പോള്‍ മകനുമൊത്തുള്ള ആദ്യ ഔട്ടിംഗിന്‍റെ ചിത്രവും എമി പങ്കുവച്ചിരിക്കുകയാണ്. കാറില്‍ ബേബി സിറ്ററില്‍ കുഞ്ഞിനെ ഇരുത്തി കൈ പിടിച്ചിരിക്കുന്ന എമിയുടെ ചിത്രവും ഇക്കൂട്ടത്തിലുണ്ട്.
ദില്ലി: മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് ചുവടുവച്ച നടി എമി ജാക്സണ്‍ കഴിഞ്ഞ ദിവസമാണ് ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ആമിയും കാമുകന്‍ ജോര്‍ജ് പനയോറ്റുവും ആന്‍ട്രിയാസ് എന്നാണ് കുഞ്ഞിന് പേരുവച്ചിരിക്കുന്നത്.
രണ്ട് ദിവസം മുമ്പായിരുന്നു എമിയുടെ പ്രസവം. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അമ്മയായ വിവരം അറിയിച്ചത്. ഇപ്പോള്‍ മകനുമൊത്തുള്ള ആദ്യ ഔട്ടിംഗിന്‍റെ ചിത്രവും എമി പങ്കുവച്ചിരിക്കുകയാണ്. കാറില്‍ ബേബി സിറ്ററില്‍ കുഞ്ഞിനെ ഇരുത്തി കൈ പിടിച്ചിരിക്കുന്ന എമിയുടെ ചിത്രവും ഇക്കൂട്ടത്തിലുണ്ട്. സെപ്തംബര്‍ 23നാണ് എമി ഇന്‍സ്റ്റഗ്രാമിലൂടെ താന്‍ മകന് ജന്മം നല്‍കിയെന്ന് അറിയിച്ചത്. കുഞ്ഞിനെ ചേര്‍ത്തുപിടിച്ച എമിയുടെ നെറുകയില്‍ ജോര്‍ജ് ചുംബിക്കുന്നതായിരുന്നു ആ ഫോട്ടോ.
2015 മുതൽ പ്രണയത്തിലായിരുന്ന എമിയും പങ്കാളി ജോര്‍ജ്ജ് പനയോറ്റും ഈ വര്‍ഷം തുടക്കത്തിലാണ് വിവാഹനിശ്ചയം നടത്തിയത്. തന്റെ ഗർഭകാലത്തെ ഓരോ ഘട്ടവും ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിരുന്നു എമി. താരത്തിന്‍റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
യുകെയിലെ ജനിച്ചുവളര്‍ന്ന എമി ജാക്‌സണ്‍ മോഡലിംഗിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. എ എല്‍ വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. രജനി നായകനായ ഷങ്കര്‍ ചിത്രം 2.0 യിലടക്കം നായികയായി തിളങ്ങിയ താരം ബോളിവുഡിലും ശ്രദ്ധേയയാണ്.
