ബിക്കിനിയില്‍ അലസമായി കടല്‍ക്കാറ്റേറ്റ് നില്‍ക്കുന്ന എമിയുടെ വീഡിയോ ആണ് വൈറലായത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഗര്‍ഭിണിയാണെന്ന വിവരം നടി എമി ജാക്സണ്‍ ആരാധകരുമായി പങ്കുവെച്ചത്. പങ്കാളി ജോര്‍ജ് പനായോട്ടുമായി ദുബായില്‍ ഗര്‍ഭകാലം ആസ്വദിക്കുകയാണ് എമി. ബീച്ചില്‍ നില്‍ക്കുന്ന എമിയുടെ മനോഹരമായ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തത്. ബിക്കിനിയില്‍ അലസമായി കടല്‍ക്കാറ്റേറ്റ് നില്‍ക്കുന്ന എമിയുടെ വീഡിയോ ആണ് വൈറലായത്.

തെന്നിന്ത്യന്‍, ഹിന്ദി ചലച്ചിത്രങ്ങളിലൂടെ പരിചിതയായ നടി എമി ജാക്‌സന്‍റെ പങ്കാളി ബ്രിട്ടീഷുകാരനായ ശത കോടീശ്വരന്‍ ജോര്‍ജ് പനയോറ്റുവാണ്. . എ എല്‍ വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു എമിയുടെ സിനിമാ അരങ്ങേറ്റം. രജനി നായകനായ ഷങ്കര്‍ ചിത്രം 2.0യാണ് എമിയുടെ ഏറ്റവും ഒടുവില്‍ പുറത്തെത്തിയ ചിത്രം.

View post on Instagram