തെലുങ്കിനു പുറമേ മലയാളത്തിലും ഒട്ടേറെ ആരാധകരുള്ള താരമായ വിജയ്‍ ദേവരകൊണ്ടയുടെ സഹോദരനാണ് ആനന്ദ് ദേവരകൊണ്ട. ദൊരസാനി എന്ന ചിത്രത്തിലൂടെ ആനന്ദ് ദേവരകൊണ്ടയും വെള്ളിത്തിരയിലെത്തിയിരുന്നു. ആനന്ദ് ദേവരകൊണ്ടയുടെ പ്രകടനം മോശമായിരുന്നില്ല. ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ആനന്ദ് ദേവരകൊണ്ട നായകനായി പുതിയ സിനിമ ഒരുങ്ങുകയാണ്. ഇത്തവണ കോമഡി ത്രില്ലറിലാണ് ആനന്ദ് ദേവരകൊണ്ട നായകനാകുന്നത്.

ദാമോദര അറ്റഡ ആണ് ചിത്രം സംവിധാനം  ചെയ്യുന്നത്. ചിത്രത്തില്‍ ഒരു സര്‍ക്കാര്‍ സ്‍കൂള്‍ അധ്യാപകനായിട്ടായിരിക്കും ആനന്ദ് ദേവരകൊണ്ട അഭിനയിക്കുക. അതേസമയം വേള്‍ഡ് ഫെയ്‍മസ് ലൌവര്‍ എന്ന സിനിമയിലാണ് വിജയ് ദേവരകൊണ്ട അഭിനയിക്കുന്നത്. ക്രാന്തി മാധവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.