ഗീതാഗോവിന്ദം എന്ന ഒറ്റ സിനിമയിലൂടെ തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടനാണ് വിജയ് ദേവെരകൊണ്ട്. തെലുങ്കില്‍ മാത്രമല്ല കേരളത്തിലും വിജയ് ദേവ്‍രകൊണ്ടയ്‍ക്ക് ഒട്ടേറെ ആരാധകരുണ്ട്. വിജയ് ദേവെരകൊണ്ടയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ വിജയ് ദേവെരകൊണ്ടയുടെയും അനിയൻ ആനന്ദ് ദേവെരകൊണ്ടയുടെയും കുട്ടിക്കാലത്തെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. ആനന്ദ് ദേവെരകൊണ്ട തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തന്റെ പുതിയ സിനിമയെ കുറിച്ച് സൂചിപ്പിക്കുന്നതാണ് ആനന്ദ് ദേവെരകൊണ്ടയുടെ ഫോട്ടോ.

മിഡില്‍ ക്ലാസ് മെലഡീസ് എന്ന സിനിമയിലാണ് ആനന്ദ് ദേവെരകൊണ്ട നായകനാകുന്നത്. ഒരു മിഡില്‍ ക്ലാസ് കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ക്രിക്കറ്റ് മത്സരത്തിന് ഒരുങ്ങുന്ന വിജയ് ദേവെരകൊണ്ടയുടെയും ആനന്ദ് ദേവെരകൊണ്ടയുടെയും ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മിഡില്‍ ക്ലാസ് ജീവിതമായിരുന്നു തങ്ങളുടേതെന്നും ആനന്ദ് ദേവെരകൊണ്ട പറയുന്നു. ആനന്ദ് ദേവെരകൊണ്ടയ്‍ക്ക് ഒപ്പമുള്ള ഫോട്ടോ വിജയ് ദേവെരകൊണ്ടയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. എന്തായാലും ആരാധകര്‍ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ്.

വിജയ് തന്റെ ഭക്ഷണം മോഷ്‍ടിക്കാറുണ്ടായിരുന്നുവെന്നും ആനന്ദ് ദേവരകൊണ്ട പറയുന്നുണ്ട്.

പ്രിയപ്പെട്ട താരങ്ങളുടെ കുട്ടിക്കാലത്തെ ഫോട്ടോ എന്തായാലും ആരാധകര്‍ സ്വീകരിച്ചിരിക്കുകയാണ്.