Asianet News MalayalamAsianet News Malayalam

'ബോഡി ഷെയ്മിങ്ങിന്റെ ഇര, അമ്മയുമായുള്ള താരതമ്യം വേദനിപ്പിച്ചു'; ഖുഷ്ബുവിന്റെ മകൾ

ഒരു തമിഴ്ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനന്തിതയുടെ വെളിപ്പെടുത്തൽ. 

Anandita sundar talks about the body shaming
Author
Chennai, First Published Jun 30, 2022, 6:22 PM IST

കുട്ടിക്കാലം മുതൽ താൻ നേരിടുന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് മനസ്സുതുറന്ന് നടി ഖുശ്ബുവിന്റെയും സംവിധായകന്‍ സുന്ദര്‍ സിയുടെയും മകള്‍ അനന്തിത(Anandita Sundar). താരകുടുംബമായത് കൊണ്ടുതന്നെ എല്ലായ്‌പ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും അതിന്റെ നല്ല വശവും മോശ വശവും അനുഭവിച്ചിട്ടുണ്ടെന്നും അനന്തിത പറയുന്നു. ഒരു തമിഴ്ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനന്തിതയുടെ വെളിപ്പെടുത്തൽ. 

"സമൂഹമാധ്യമങ്ങളില്‍ കുട്ടിക്കാലം മുതല്‍ സജീവമായിരുന്നു. വളരെ പോസിറ്റീവോടെയാണ് ഞാന്‍ അത് കൈകാര്യം ചെയ്തത്. എന്നാല്‍ പലരുടെയും കമന്റുകള്‍ വേദനയുണ്ടാക്കി. നല്ല ഉയരവും വണ്ണവുമുള്ള കുട്ടിയാണ് ഞാന്‍. ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ പരിഹാസിക്കപ്പെട്ടു. അമ്മയുമായി താരതമ്യം ചെയ്യുന്നവരുണ്ടായിരുന്നു. അമ്മ സുന്ദരിയാണല്ലോ. അമ്മയെപ്പോലെ സൗന്ദര്യമില്ല, കാണാന്‍ ആകര്‍ഷണമില്ല തുടങ്ങിയ കമന്റുകൾ എന്നെ വളരെ വേദനിപ്പിച്ചു", എന്ന് അനന്തിത പറയുന്നു. 

ഷാരൂഖ് ഖാൻ വീണ്ടും വെള്ളിത്തിരയിൽ; 'റോക്കട്രി' ജൂലൈ ഒന്നിന് റിലീസ്

താനിപ്പോൾ ശരീരഭാരം കുറച്ചുവെന്നും താരപുത്രി പറയുന്നു. ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തുമാണ് ലക്ഷ്യത്തിലെത്തിയതെന്നും എന്നിലെ മാറ്റം പ്ലാസ്റ്റിക് സര്‍ജറി ചെയ്തതുകൊണ്ടാണെന്ന് ആരോപിക്കുന്നവർ ഉണ്ടെന്നും അനന്തിത പറയുന്നു. വര്‍ഷങ്ങളായി ഇത്തരം വാക്കുകള്‍ കേള്‍ക്കുന്നതിനാല്‍ അവയെല്ലാം കൈകാര്യം ചെയ്യാനുള്ള പ്രാപ്തി തനിക്ക് ഉണ്ടെന്നും അനന്തിത വ്യക്തമാക്കുന്നു. 

'മേജര്‍' ഒടിടിയില്‍

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്‍റെ  ജീവിതം ആസ്‍പദമാക്കിയ ചിത്രം മേജറിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജൂലൈ മൂന്ന് മുതല്‍ നെറ്റ്ഫ്ളിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ളിക്സ് ഇന്ത്യ സൗത്തിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ സിനിമ ലഭ്യമാകും.

ശശികിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രത്തില്‍ സന്ദീപ് ഉണ്ണികൃഷ്‍ണനായി എത്തിയത് തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ്. അദിവിയുടത് തന്നെയാണ് തിരക്കഥ.  ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.

പൃഥ്വിരാജ് നായകനായി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 9ന് ശേഷം സോണി പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ ചിത്രമാണ് മേജര്‍. അദിവി ശേഷിന്‍റെ അദിവി എന്‍റര്‍ടെയ്‍‍ന്‍‍മെന്‍റും ശരത് ചന്ദ്ര, അനുരാഗ് റെഡ്ഡി എന്നിവരുടെ എ + എസ് മൂവീസും ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളികളാണ്. 120 ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയിൽ എട്ട് സെറ്റുകളും 75 ലധികം ലൊക്കേഷനുകളും ഉപയോഗിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios