Liger : സൂര്യാസ്തമയം ആസ്വദിച്ച് അനന്യ പാണ്ഡെ, 'ലൈഗറി'ന്റെ സെറ്റില്‍ നിന്നുള്ള ഫോട്ടോകള്‍
'ലൈഗര്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഫോട്ടോകളുമായി അനന്യ പാണ്ഡെ.

ബോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനന്യ പാണ്ഡെ. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരവുമാണ് അനന്യ പാണ്ഡെ. അനന്യ പാണ്ഡെയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. 'ലൈഗര്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപോള്‍ അനന്യ പാണ്ഡെ.
ഞാൻ എന്നേക്കും ആകാശത്തോട് പ്രണയത്തിലാണ് എന്ന് അര്‍ഥം വരുന്ന വരികളാണ് അനന്യ പാണ്ഡെ ഫോട്ടോയ്ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. 'ലൈഗര്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണെന്ന് സൂചിപ്പിച്ചാണ് സൂര്യാസ്‍തമയത്തിന്റെ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. വിജയ് ദേവെരകൊണ്ടയാണ് ചിത്രത്തില്‍ നായകനായി അഭിയനിക്കുന്നത്. ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണും പുരി ജഗനാഥ് സംവിധാനം ചെയ്യുന്ന 'ലൈഗറി'ല്‍ അഭിനയിക്കുന്നു.
പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ക്ലൈമാക്സിൽ അതിഥി താരമായാണ് മൈക്ക് ടൈസൺ എത്തുകയെന്നാണ് സൂചന. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്. ഇപോള്‍ 'ലൈഗറെ'ന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്.
മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് വേഷമിടുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. ഒടിടിയില്‍ 'ലൈഗര്‍' എന്ന ചിത്രം റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ട് നേരത്തെ വിജയ് ദേവെരകൊണ്ട തള്ളിയിരുന്നു.