അടിപൊളി ചുവടുകളുമായി രഞ്ജിത്തിന്റെ മൈക്കിലെ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആണ്.
നടൻ ജോൺ എബ്രഹാമിന്റെ ജെ എ എന്റർടെയ്‍ന്‍മെന്‍റ് ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രം 'മൈക്ക്' നാളെ തിയറ്ററുകളിൽ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിൽ പുതുമുഖ നടൻ രഞ്ജിത് സജീവ് ആണ് നായകനായി എത്തുന്നത്. അനശ്വര രാജൻ ആണ് നായിക. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി മുൻപ് പുറത്തുവന്ന ട്രെയിലറിനും മറ്റ് അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യത ആയിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
രഞ്ജിത്ത് സജീവ് മലയാള സിനിമ രംഗത്ത് തിളങ്ങാൻ പോകുന്ന യുവനായകൻ ആണെന്നുള്ളതിന് ഉറപ്പു പറയുന്നതാണ് ഇതുവരെ റിലീസ് ആയ ചിത്രത്തിലെ ട്രെയിലറും ഗാനങ്ങളും സൂചിപ്പിക്കുന്നത്. അടിപൊളി ചുവടുകളുമായി രഞ്ജിത്തിന്റെ മൈക്കിലെ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആണ്. രഞ്ജിത്തിനൊപ്പം മൈക്കിലെ ഗാനത്തിന് ചുവടുവച്ചു റംസാൻ മുഹമ്മദും മറ്റു സോഷ്യൽ മീഡിയാ താരങ്ങളും എത്തിയിരുന്നു. മോണോലോഗ് വീഡിയോകളിലൂടെ പ്രശസ്തനായ രഞ്ജിത്ത് സജീവ് ഈ ചിത്രത്തിലൂടെ തന്റെ സ്വപ്നമായ അഭിനയരംഗത്തേക്ക് കടന്നുവരികയാണ്. ഏറെ അഭിനയ സാധ്യതയുള്ള റോളാണ് അനശ്വര രാജനൊപ്പം രഞ്ജിത് ചെയ്തിരിക്കുന്നത്.
Mike Movie: "ആണായിട്ട് ജനിച്ചിരുന്നെങ്കിൽ!" - അനശ്വര രാജൻ, രഞ്ജിത് സജീവ്
കല വിപ്ലവം പ്രണയം എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലിയാണ് മൈക്കിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെഞ്ചുറിയാണ് വിതരണം. രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിറാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.
ഛായാഗ്രഹണം രണദിവെ, എഡിറ്റിംഗ് വിവേക് ഹർഷൻ. കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈൽ കോയ, അരുൺ ആലാട്ട്, വിനായക് ശശികുമാർ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. മൈക്കിലെ ഒരു ഗാനത്തിന് നൃത്തസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് മുംബൈ ആസ്ഥാനമായ ഹിപ് ഹോപ് ഡാൻസ് ഗ്രൂപ്പ് കിംഗ്സ് യുണൈറ്റഡിന്റെ ഡയറക്ടർ സുരേഷ് മുകുന്ദ് ആണ്.

രഞ്ജിത്ത് കോതേരി കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിച്ചിരിക്കുന്നു. സോണിയ സാൻഡിയാവോ വസ്ത്രാലങ്കാരവും രാജേഷ് രാജൻ സൗണ്ട് ഡിസൈനിംഗും കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് ഫീനിക്സ് പ്രഭുവും അർജ്ജുനുമാണ്. രാഹുൽ രാജിന്റേതാണ് സ്റ്റിൽസ്. ഡേവിസൺ സി ജെയും ബിനു മുരളിയുമാണ് പ്രൊഡക്ഷൻ കൺട്രോളർമാർ. പബ്ലിസിറ്റി ഡിസൈൻ ജയറാം രാമചന്ദ്രൻ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്.
