Asianet News MalayalamAsianet News Malayalam

Super Sharanya Song : അനശ്വര രാജൻ നായികയാകുന്ന ചിത്രം, 'സൂപ്പര്‍ ശരണ്യ'യിലെ ആദ്യ ഗാനം പുറത്തുവിട്ടു

അനശ്വര രാജൻ നായികയാകുന്ന ചിത്രം  'സൂപ്പര്‍ ശരണ്യ'യിലെ ഗാനം പുറത്തുവിട്ടു.

Anaswara Rajan starrer film Super Sharanya first song out
Author
Kochi, First Published Dec 22, 2021, 8:25 PM IST

അനശ്വര രാജൻ (Anaswara Rajan) നായികയാകുന്ന ചിത്രമാണ് 'സൂപ്പര്‍ ശരണ്യ' (Super Sharanya). 'അശുഭ മംഗളകാരി' എന്ന് തുടങ്ങുന്ന ഗാനം 'സൂപ്പര്‍ ശരണ്യ'യിലേതായി പുറത്തുവിട്ടിരിക്കുകയാണ്. അനശ്വര രാജൻ ഉള്‍പ്പടെയുള്ള താരങ്ങള്‍ തന്നെയാണ് ഗാനം പുറത്തുവിട്ടത്. 'സൂപ്പര്‍ ശരണ്യ' എന്ന ചിത്രം എന്താകും പറയുക എന്ന് വ്യക്തമാക്കുന്ന രംഗങ്ങളോടെയാണ് ഗാനം.

ഗിരീഷ് എ ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അര്‍ജുൻ അശോകനാണ് ചിത്രത്തില്‍ നായക കഥാപാത്രമായി എത്തുന്നത്. സജിത്ത് പുരുഷൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ആകാശ് ജോസഫ് വര്‍ഗീസാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

ഗിരിഷ് എ ഡി ചിത്രത്തിന്റെ നിര്‍മാണത്തിലും പങ്കാളിയാകുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്സ്. ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'സൂപ്പര്‍ ശരണ്യ'യെന്ന ചിത്രത്തിന്റെ ഗാനരചന സുഹൈല്‍ കോയ.

വിനീത് വിശ്വം, നസ്ലന്‍, ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്‍നേഹ ബാബു, ജ്യോതി വിജയകുമാര്‍, കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.  'സൂപ്പര്‍ ശരണ്യ'യെന്ന ചിത്രം കലാലയ ജീവിതത്തിന് പ്രാധാന്യം നല്‍കിയുള്ളതായിരിക്കും.  അനശ്വര രാജൻ ചിത്രത്തിന്റെ സൗണ്ട് മിക്സിംഗ് വിഷ്‍ണു സുജാതന്‍. സൗണ്ട് ഡിസൈന്‍ ചെയ്‍തിരിക്കുന്നത് കെ സി സിദ്ധാര്‍ത്ഥന്‍, ശങ്കരന്‍ എ എസ്.

Follow Us:
Download App:
  • android
  • ios