അടുത്തിടെയാണ് ആര്യയും സിബിനും വിവാഹിതരായത്.

അടുത്തിടെയാണ് നടിയും അവതാരകയുമായ ആര്യയും കൊറിയോഗ്രാഫറും ഡിജെയുമായ സിബിന്‍ ബെഞ്ചമിനും വിവാഹിതരായത്. ഇപ്പോഴിതാ ഇരുവരുടേയും സംഗീത് പരിപാടിക്കിടെയുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. വികാരാധീനയായാണ് വീഡിയോയിൽ ആര്യ സംസാരിച്ചത്. സോഷ്യൽ മീഡിയയിൽ തങ്ങളെ ചീത്ത വിളിക്കുന്ന ഒരുപാടു പേരുണ്ടെന്നും എന്നാൽ ആര് എന്തു പറഞ്ഞാലും തനിക്കൊരു പ്രശ്‍നവും ഇല്ലെന്നും ആര്യ പറയുന്നു.

''എനിക്ക് പറയാൻ വാക്കുകളില്ല. കുറേപ്പേർ എന്നോട് ചോദിച്ചു, എന്തുകൊണ്ടാണ് സിബിനെ തിരഞ്ഞെടുത്തത് എന്ന്. സോഷ്യൽ മീഡിയയിൽ ഞങ്ങളെ ചീത്ത വിളിക്കുന്ന ഒരുപാടു പേരുണ്ട്. ഞങ്ങളുടെ വീഡിയോകൾക്കും ഫോട്ടോകൾക്കുമൊക്കെ താഴെ, ഇവന് ഭ്രാന്താണ്, ഇവൾ ഉഡായിപ്പാണ് എന്നൊക്കെ പറയുന്നവരാണ് കൂടുതലും. അങ്ങനെ പറയുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ്: ഇതാണ് ഞാൻ വിവാഹം കഴിച്ചയാൾ, ഇതാണ് എന്റെ നല്ല പാതി, ഇതാണ് എന്റെ ഭർത്താവ്. YouTube video player

എന്റെ ജീവിതത്തിൽ എന്റെ അച്ഛൻ കഴിഞ്ഞാൽ എന്നെ ഇത്രയധികം കെയർ ചെയ്ത്, എന്നെ കൈപിടിച്ച് ഉയർത്തിയ മറ്റൊരാളില്ല. അവന് അവനല്ല പ്രധാനം, ഞാനാണ് പ്രധാനം. എന്റെയും ഖുഷിയുടെയും നല്ലതിനു വേണ്ടി അവൻ ഏതറ്റം വരെയും പോകും. ഇനിയെനിക്ക് ജീവിതത്തിൽ ഒന്നും വേണ്ട. എനിക്ക് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനമാണ് ഇത്. ഇവിടെ ഇരിക്കുന്ന ഓരോരുത്തരും എനിക്ക് പ്രിയപ്പെട്ടവരാണ്.

ഇതിനപ്പുറത്തേക്ക് സത്യമായും എനിക്ക് ഒന്നും വേണ്ട. സോഷ്യൽ മീഡിയയിൽ എന്നെ ആരു ചീത്ത വിളിച്ചാലും എനിക്കൊരു തേങ്ങയുമില്ല. ഇതാണ് ഞങ്ങൾ. ഞങ്ങളെ സ്നേഹിക്കുന്ന ഒരു പറ്റം ആളുകളാണ് ഇവിടെ ഉള്ളത്. ‍ഞങ്ങളുടെ ഈ യാത്രയുടെ ഭാഗമായതിന് നന്ദി'', ആര്യ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക