Asianet News MalayalamAsianet News Malayalam

ഏലിയന്‍ അഥവാ 'അളിയന്‍'; 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്' രണ്ടാംഭാഗം വരുന്നു

എസ്‍ടികെ ഫ്രെയിംസിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മാണം

android kunjappan version 5.25 to get a sequel
Author
Thiruvananthapuram, First Published Jul 9, 2021, 6:53 PM IST

മലയാള സിനിമാപ്രേമികള്‍ക്ക് പുതിയൊരു ആസ്വാദനതലം സമ്മാനിച്ച ചിത്രമായിരുന്നു 2019ല്‍ പ്രദര്‍ശനത്തിനെത്തിയ 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25'. സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും ഒരു റോബോട്ടും പ്രധാന കഥാപാത്രങ്ങളായ ചിത്രം ആവര്‍ത്തിച്ചുള്ള ടെലിവിഷന്‍ സംപ്രേഷണങ്ങളിലും കാണികളെ നഷ്‍ടപ്പെടുത്താത്ത ചിത്രമാണ്. ചിത്രത്തിന്‍റെ ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ചിത്രത്തിന് ഒരു രണ്ടാംഭാഗം എത്തുന്നു എന്നതാണ് അത്!

ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആയ സന്തോഷ് ടി കുരുവിളയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. 'Alien അളിയന്‍' എന്നാണ് ചിത്രത്തിന്‍റെ പേരായി അനൗണ്‍സ്‍മെന്‍റ് പോസ്റ്ററില്‍ ഉള്ളത്. ആദ്യഭാഗം ഒരുക്കിയ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ തന്നെയാണ് സംവിധാനം. നിര്‍മ്മാണം എസ്‍ടികെ ഫ്രെയിംസിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിള.

രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റെ സംവിധായക അരങ്ങേറ്റ ചിത്രമായിരുന്നു ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍. രണ്ട് ചിത്രങ്ങള്‍ കൂടി രതീഷിന്‍റെ സംവിധാനത്തില്‍ പുറത്തെത്താനുണ്ട്. പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിച്ച്, അദ്ദേഹം തന്നെ നായകനാവുന്ന 'കനകം കാമിനി കലഹം', കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന 'ന്നാ, താന്‍ കേസ് കൊട്' എന്നിവയാണ് ചിത്രങ്ങള്‍. ചാക്കോച്ചനൊപ്പം വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios