അനീഷ് അൻവറിന്റെ രാസ്‍തയുടെ സംഗീത സംവിധായകൻ അവിൻ മോഹന്റെ ഒരു കുറിപ്പാണ് ശ്രദ്ധയാകര്‍ഷിച്ചത്.

സംവിധായകൻ അനീഷ് അൻവറിന്റേതായി ഒടുവിലെത്തിയ ചിത്രം രാസ്‍തയാണ്. 2011ൽ റുബൽ ഖാലിയിലുണ്ടായ സംഭവത്തിന്റെ കഥയാണ് രാസ്‍ത. സർജാനോ ഖാലിദാണ് നായകൻ. രാസ്‍തയ്‍ക്കെതിരെ നടക്കുന്നത് റിവ്യ ബോംബിംഗാണെന്ന് ആരോപിച്ച് അവിൻ മോഹൻ എത്തിയിരിക്കുകയാണ്.

അനീഷ് അൻവറിന്റെ രാസ്‍തയുടെ സംഗീത സംവിധായകനായ അവിൻ മോഹൻ ഒരു കുറിപ്പിലൂടെയാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഞാൻ അനീഷ് അൻവറിന്റെ തന്നെ സിനിമയായ സക്കറിയയുടെ ഗർഭിണികളിലൂടെയാണ് അരങ്ങേറുന്നത്. കൂടാതെ അനീഷ് അൻവറിന്റെ കൂടെ തന്നെ കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം, ഗ്രാൻഡ്‍ഫാദറിലൊക്കെ സംഗീത സംവിധായകനായി വർക്ക് ചെയ്‍തിട്ടുണ്ട്.
 രാസ്‍ത എന്ന പുതിയ സിനിമ തിയറ്ററില്‍ എത്തി നാല് മണിക്കൂറിനുള്ളില്‍ ഒരു റിവ്യൂ ഇറങ്ങുകയുണ്ടായി. ആ റിവ്യൂവിൽ ഞങ്ങളുടെ ആ സിനിമ തീരെ കൊള്ളില്ല, ഞാൻ ചെയ്‍ത മ്യൂസിക് തീരെ കൊള്ളില്ല, ഭയങ്കര മോശം മ്യൂസിക് എന്ന് പറഞ്ഞത് എന്നെ മാനസികമായി വളരെ തളർത്തി. സിനിമയിലെ മൂന്ന് പാട്ടുകളും ടീസറും ട്രെയിലറിന്റെയും ലിങ്കുകള്‍ ഇതിനൊപ്പമുണ്ട്. അത് എല്ലാവരും ഒന്നും കാണണം. സിനിമയും നല്ലതാണെന്ന് തോന്നുണ്ടെങ്കില്‍ കാണണം. സിനിമ കണ്ട് അതിലെ ശരിയും തെറ്റും മനസിലാക്കണം എന്നും അവിൻ മോഹൻ കുറിപ്പില്‍ അഭ്യര്‍ഥിക്കുന്നു.

റിവ്യൂ ബോംബിംഗ് കൊണ്ട് സിനിമ തിയറ്ററില്‍ നിന്നും മാറുകയാണ്. കരിയറിലും അത് ഒരുപാട് നഷ്‍ടമുണ്ടാക്കും. തിയറ്ററില്‍ പോയി കാണണം രാസ്‍ത. ചെറിയൊരു പ്രതിഷേധമാണ് റിവ്യു ബോംബിംഗിനെതിരെയുള്ള തന്റെ കുറിപ്പ് എന്നും അവിൻ മോഹൻ വ്യക്തമാക്കുന്നു.

കലാസംവിധാനം വേണു തോപ്പിൽ. പ്രൊജക്റ്റ് ഡിസൈൻ സുധ ഷാ. ഛായാഗ്രഹണം വിഷ്‍ണു നാരായണനാണ്. ശബ്‍ദരൂപകല്‍പന എ ബി ജുബ്.

Read More: തമിഴ് നായികമാരെ പിന്നിലാക്കി മലയാളി താരങ്ങള്‍, ഒന്നാമത് ആ ജനപ്രിയ നടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക