നിരവധി പേരാണ് അനീഷ് ഉപാസനയെ പിന്തുണച്ച് കൊണ്ട് രം​ഗത്തെത്തിയത്. 

സംവിധായകനുമപ്പുറം താനൊരു നല്ല ഫോട്ടോഗ്രാഫറാണെന്ന് തെളിയിച്ച ആളാണ് അനീഷ് ഉപാസന(Aneesh Upaasana). നിമിഷ നേരം കൊണ്ടാണ് അദ്ദേഹത്തിന്റെ ക്യാമറാക്കണ്ണുകളിൽ തെളിയുന്ന താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. പലപ്പോഴും അനീഷിന്റെ ഫ്രെയിമിൽ തെളിയുന്ന മുഖമാണ് മോഹൻലാലിന്റേത്(mohanlal). എന്നാല്‍ അനീഷിന്റെ ഫോട്ടോയ്ക്ക് വന്ന ഒരു കമന്റും അതിന് അദ്ദേഹം പങ്കുവെച്ച കുറിപ്പുമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

താന്‍ ലാലിന്റെ ഫോട്ടോ വിട്ട് വേറെ വല്ല ഫോട്ടോസും എടുത്ത് കഴിവ് തെളിയിക്ക് മോഹന്‍ലാലിന്റെ റീച്ച് കൂട്ടാന്‍ നടക്കുന്നു എന്ന കമന്റിന് തക്കതായ മറുപടിയാണ് അനീഷ് നല്‍കിയത്. 'ഞാനൊരു മികച്ച ഫോട്ടോഗ്രാഫറൊന്നുമല്ല. പക്ഷേ ഞാനൊരു മികച്ച ലാല്‍ സാര്‍ ഫാനാണ്. എന്റെ ഫോട്ടോഗ്രാഫി സ്‌കില്‍ തെളിയിച്ചത് ലാല്‍ സാറിന്റെ മാത്രം ഫോട്ടോ എടുത്തിട്ടല്ല ബ്രോ..പിന്നെ റീച്ച്..അതുണ്ടാവും..കാരണം ഫ്രെമില്‍ ലാല്‍ സാര്‍ ആണ് ..അല്ലാതെ പ്രസാദേട്ടന്‍ അല്ല' അനീഷ് ഉപാസന കുറിച്ചു.

Read Also: Marakkar box office : 'മരക്കാറി'ന് ഗംഭീര തുടക്കം, ഓസ്‍ട്രേലിയ, ന്യൂസിലാൻഡ് ബോക്സ് ഓഫീസ് റിപോര്‍ട്ട്

പിന്നാലെ നിരവധി പേരാണ് അനീഷ് ഉപാസനയെ പിന്തുണച്ച് കൊണ്ട് രം​ഗത്തെത്തിയത്. 'അപൂര്‍വ്വമായ സ്വപ്ന തുല്യമായ ഒരു സൗഭാഗ്യമാണ് താങ്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. അതില്‍ അസൂയ ഉള്ളവര്‍ നിരവധി ഉണ്ടാവും. ചിലര്‍ അത് അടക്കി നിര്‍ത്തും. ചിലര്‍ക്ക് അതിനു കഴിയില്ല. അതിങ്ങനെ കമന്റ് കോളങ്ങളില്‍ നുരഞ്ഞ് പൊന്തും. ചൊറിഞ്ഞ് തീര്‍ക്കട്ടെ എന്നേ അവരോട് പറയാനുള്ളൂ. താങ്കള്‍ താങ്കളുടെ ജോലി ചെയ്യുക.ആശംസകള്‍',എന്നാണ് ഒരാളുടെ കമന്റ്. 

Read More: Marakkar : റിലീസ് ദിനത്തില്‍ 'മരക്കാര്‍' വ്യാജപതിപ്പ് ഓണ്‍ലൈനില്‍